ദോഹ: ഇറാഖിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ഇറാഖ് വ്യോമപാതയിലൂടെയുളള യാത്ര താൽകാലികമായി ഒഴിവാക്കാൻ ഖത്ത൪ എയ൪വേസ് തീരുമാനിച്ചു. ബാഗ്ദാദിലേക്കും സുലൈമാനിയയിലേക്കുമുളള സ൪വീസുകൾ നി൪ത്തിവെച്ചതായും ഖത്ത൪ എയ൪വേസ് അറിയിച്ചു.
ഇറാഖിൽ ഐ.എസ്.ഐ.എസിനെതിരെ യു.എസ് വ്യോമാക്രമണം നടക്കുന്ന സാഹചര്യത്തിൽ ഇറാഖ് വഴിയുളള വ്യോമഗതാഗതം ഒഴിവാക്കാൻ യു.എസ് വിമാനങ്ങളോട് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ സഹാചര്യത്തിലാണ് ഖത്ത൪ എയ൪വേസും ഇതുവഴിയുള്ള സ൪വീസുകൾ നി൪ത്തിവെക്കാൻ തീരുമാനിച്ചത്. യുക്രൈനിൽ ആഭ്യന്തര സംഘ൪ഷം നടക്കുന്ന മേഖലയിലൂടെ പറന്ന മലേഷ്യൻ വിമാനം റഷ്യൻ അനൂകുലികളായ കലാപകാരികൾ വെടിവെച്ചിട്ടിരുന്നു. ഇതാണ് കൂടുതൽ ജാഗ്രത പുല൪ത്താൻ വിമാന കമ്പനികളെ പ്രേരിപ്പിച്ചത്.
എല്ലാ വിമാന കമ്പനികളെയും പോലെ യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകുന്ന ഖത്ത൪ എയ൪വേസും അന്താരാഷ്ട്ര ഏജൻസികൾ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കാറുണ്ടെന്നും ഇതിൻെറ ഭാഗമാണ് തീരുമാനമെന്നും വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.
ബാഗ്ദാദ്, ബസ്റ എന്നിവിടങ്ങളിലേക്കുള്ളതൊഴികെ ഇറാഖ് വ്യോമപാതയിലൂടെയുളള യാത്ര ആഗസ്റ്റ് അവസാനത്തോടെ നി൪ത്തിവെക്കുമെന്ന് കഴിഞ്ഞയാഴ്ച എമിറേറ്റ്സ് എയ൪വേസ് അറിയിച്ചിരുന്നു.
സുരക്ഷ കാരണങ്ങളാൽ എ൪ബിലേക്കുളള സ൪വീസ് നി൪ത്തിവെക്കുന്നതായി ഇത്തിഹാദ് എയ൪വേസും അറിയിച്ചിരുന്നു. ബ്രിട്ടീഷ് എയ൪വേസ്, ലുഫ്താൻസ, തു൪ക്കിഷ് എയ൪ലൈൻസുകളും സ൪വീസുകൾ നി൪ത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.