നിതാഖാത്ത് നടപ്പാക്കാത്ത രണ്ട് ലക്ഷം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു

റിയാദ്: സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായി തൊഴിൽ മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് തൊഴിൽ പരിഷ്കരണ പദ്ധതി പ്രാവ൪ത്തികമാക്കാത്ത രണ്ട് ലക്ഷം സ്ഥാപനങ്ങളുടെ പ്രവ൪ത്തനങ്ങൾ നി൪ത്തലാക്കിയതായി തൊഴിൽ മന്ത്രാലയ അധികൃത൪ അറിയിച്ചു. നിതാഖാത്ത് പ്രകാരം തരംതിരിച്ച തൊഴിൽ മേഖലകളിൽ നിശ്ചിത അനുപാതം സ്വദേശികളെ നിയമിക്കാതിരുന്നതാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കാരണം. മന്ത്രാലയം പുറത്തുവിട്ട റിപ്പോ൪ട്ട് പ്രകാരം 17000 സ്ഥാപനങ്ങൾ ഇനിയും ചുവപ്പ് വിഭാഗത്തിലാണുള്ളത്. ഇതിൽ 16000 ഉം ചെറുകിട സ്ഥാപനങ്ങളാണ്. 800 സ്ഥാപനങ്ങൾ ഇടത്തരവും 29 വലിയ സ്്ഥാപനങ്ങളും ഒരു വൻകിട സ്ഥാപനവുമുണ്ട്. അതേസമയം മഞ്ഞ വിഭാഗത്തിലുൾപ്പെട്ട 19,000 സ്ഥാപനങ്ങളാണ് പ്രവ൪ത്തിക്കുന്നത്. ഇതിൽ 16,000 ലേറെയും ചെറുകിട സ്ഥാപനങ്ങളാണ്. നിതാഖാത്ത് പദ്ധതി പ്രകാരം തരംതിരിച്ച ചുവപ്പ്, മഞ്ഞ സ്ഥാപനങ്ങളിൽ മൊത്തം ആറു ലക്ഷം പേ൪ തൊഴിൽ ചെയ്യുന്നുണ്ടെന്നും ഇവരിൽ എട്ടിൽ ശതമാനത്തിൽ താഴെ മാത്രമാണ് സ്വദേശികളെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.