ഇന്ത്യക്കാരന്‍െറ നേതൃത്വത്തില്‍ രാജ്യാന്തര മയക്കുമരുന്ന് മാഫിയ

കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് ഇന്ത്യക്കാരൻെറ നേതൃത്വത്തിൽ രാജ്യാന്തര മയക്കുമരുന്ന് മാഫിയ പ്രവ൪ത്തിക്കുന്നതായി റിപ്പോ൪ട്ട്. ഇന്ത്യൻ നാ൪ക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യയിൽനിന്നുള്ള ഡി.എൻ.എ (ഡെയ്ലി ന്യൂസ് അനാലിസിസ്) വെബ്സൈറ്റ് ആണ് ഇക്കാര്യം റിപ്പോ൪ട്ട് ചെയ്തത്. ഇതേതുട൪ന്ന് കുവൈത്തിലെ മാധ്യമങ്ങളിലും ഇത് ച൪ച്ചയായിരിക്കുകയാണ്.
അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയ ശേഷം ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കും എത്തിക്കുന്ന സംഘത്തെ കുവൈത്ത് ജയിലിൽ കിടന്നുകൊണ്ട് ഇന്ത്യക്കാരൻ നിയന്ത്രിക്കുന്നുവെന്നാണ് ഇന്ത്യൻ നാ൪ക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണ്ടത്തെൽ. മയക്കുമരുന്ന് കേസിൽ ഏഴ് വ൪ഷമായി ജയിലിൽ കഴിയുന്ന 32രനായ ദക്ഷിണേന്ത്യക്കാരൻ മലയാളിയാണെന്നാണ് സൂചന.
വ൪ഷങ്ങളായി ജയിലിലാണെങ്കിലും അഫ്ഗാനിസ്താനിലും പാകിസ്താനിലും ഇന്ത്യയിലുമുള്ള മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള ഇയാൾ ഫോൺ വഴിയാണത്രെ ഇടപാടുകൾ നിയന്ത്രിക്കുന്നത്. ആവശ്യങ്ങൾക്കനുസരിച്ച് അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും കച്ചവടക്കാരുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഇന്ത്യയിലത്തെിച്ച ശേഷം ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടത്തുകയാണ് രീതി. ഹെറോയിൻ ആണ് കൂടുതലായി കടത്തുന്നതത്രെ.
കഴിഞ്ഞവ൪ഷാവസാനം പഞ്ചാബിൽ പാക് അതി൪ത്തിക്കടുത്തുവെച്ച് 88 കിലോ ഹെറോയിൻ പിടികൂടിയതിനെ തുട൪ന്നാണ് ഈ റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചത്്. ഇതിനുപിന്നാലെ, വിവിധ ഘട്ടങ്ങളിലായി 737 കിലോ ഹെറോയിൻ, 964 കിലോ ഓപിയം, 340 കിലോ ഹെറോയിൻ എന്നിവയും പിടികൂടി. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് കുവൈത്ത് ജയിലിലുള്ള ഇന്ത്യക്കാരനാണ് മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് സൂചന ലഭിച്ചത്. വിമാനം, കപ്പൽ വഴിയാണ് ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്ത്. പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്ന് കടത്തൽ പ്രയാസമായതിനാലാണ് മാഫിയകൾ ഇന്ത്യ ഇടത്താവളമാക്കുന്നത്. ഹവാല വഴിയാണ് മയക്കുമരുന്ന് കടത്തുകാ൪ പണം കൈമാറുന്നത്.
കുവൈത്ത് വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഇവിടേക്കും ഇയാളുടെ നി൪ദേശപ്രകാരം മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് നാ൪ക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യയിലെ വിമാനത്താളവങ്ങളിലെല്ലാം പരിശോധന സംവിധാനങ്ങളുണ്ടെങ്കിലും ഇതിൻെറ പരിമിതികൾ മുതലെടുത്ത് കരിയ൪മാ൪ വഴി പ൪സലിലൂടെയാണ് പലപ്പോഴൂം മയക്കുമരുന്ന് കടത്ത്. അടുത്തിടെ യാത്രക്കാ൪ മുഖേനെ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നിരവധി സംഭവങ്ങളാണ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.