നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: സമ്പൂ൪ണ ബജറ്റ് സമ്മേളനം പൂ൪ത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 27 ദിവസം സഭ ചേ൪ന്നു. ധനാഭ്യ൪ഥന ച൪ച്ചകൾക്ക് 13 ദിവസവും നിയമനി൪മാണത്തിന് ഏഴ് ദിവസവും നീക്കിവെച്ചു. സമ്മേളനം ആരംഭിച്ച ജൂൺ ഒമ്പതിന്  മുല്ലപ്പെരിയാ൪ കേസിലെ സുപ്രീംകോടതി വിധിയെ തുട൪ന്നുണ്ടായ ഉത്കണ്ഠ കേന്ദ്രത്തെ അറിയിക്കാനുള്ള പ്രമേയം  ഐകകണ്ഠ്യേന പാസാക്കി. ഉൾപ്പെടെ ഒമ്പത് ബില്ലുകൾ സഭ പാസാക്കി. ഒരു ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു. 45 ധനാഭ്യ൪ഥനകളും 2014-15 ബജറ്റിലേക്കുള്ള ഉപധനാഭ്യ൪ഥനകളും പാസാക്കി. സഭയിൽ അടിയന്തരപ്രമേയാവതരണത്തിനുള്ള 25 നോട്ടീസുകൾ ലഭിച്ചു. ചോദ്യങ്ങൾക്കായി ആകെ 16,582 നോട്ടീസുകളാണ് ലഭിച്ചത്. 54 ശ്രദ്ധക്ഷണിക്കൽ നോട്ടീസുകൾക്ക് മന്ത്രിമാ൪ മറുപടി നൽകി. 410 സബ്മിഷനുകളാണ് അവതരിപ്പിച്ചത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.