റമദാനില്‍ ഭക്ഷണ ദുര്‍വ്യയം ഗുരുതരമായ നിലയില്‍ -പഠനം

റിയാദ്: രാജ്യത്ത് ഭക്ഷണ ദു൪വ്യയം റമദാൻ മാസത്തിൽ ഗുരുതര തോതിലുയ൪ന്നതായി പഠനം. റിയാദിലെ കിങ് സുഊദ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൻെറ ഫലമായാണ് റമദാനിലുൾപ്പെടെ വ൪ഷം മുഴുവനും ഭക്ഷണം പാഴാകുന്നതിൻെറ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്. സൗദി അറേബ്യയിൽ പൊതുവേ ഭക്ഷണ ദു൪വ്യയം കൂടുതലാണെന്നും റമദാനിൽ നിരക്ക് ഗുരുതാവസ്ഥയിലേക്ക് ഉയരുകയാണുണ്ടായതെന്നും റിപ്പോ൪ട്ട് പറയുന്നു. രാജ്യവ്യാപകമായി പ്രതിദിനം തയാറാക്കുന്ന നാല് ദശലക്ഷം റമദാൻ ഡിഷുകളിൽ 30ശതമാനവും പാഴാകുകയാണെന്നാണ് കണക്ക്. ഇങ്ങനെ 12ലക്ഷം റിയാലിൻെറ ഭക്ഷണമാണത്രെ മാലിന്യപ്പെട്ടിയിൽ ദിവസവുമത്തെുന്നത്.
അതേസമയം വാണിജ്യ വ്യവസായ വകുപ്പ് അഭിപ്രായപ്പെടുന്നത് റമദാനിലെ ഭക്ഷണ ദു൪വ്യയം 45 ശതമാനമാണെന്നാണ്. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തയാറാക്കുകയോ വാങ്ങുകയോ ചെയ്യുന്നതാണ് ഇത്രയധികം ഭക്ഷണ ധൂ൪ത്തിന് ഇടയാക്കുന്നതെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്നതിൽ ജനങ്ങൾ ലാഘവബുദ്ധിയാണ് കാട്ടുന്നതെന്നും റിപ്പോ൪ട്ട് നിരീക്ഷിക്കുന്നു. ഭക്ഷണം പാഴാകുന്നതുപോലെ തന്നെ ഗുരുതരമായ സ്ഥിതിവിശേഷമാണ് അനാരോഗ്യകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുംവിധം ഭക്ഷ്യവിഭവങ്ങൾ തയാറാക്കുന്നത്. സമീപകാലത്ത് നടന്ന പരിശോധനകളിലൂടെ തീ൪ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്ന നിരവധി കേസുകൾ പിടികൂടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യവിഭവങ്ങളുടെ വിപണി നിയന്ത്രണം മാത്രമേ ഭക്ഷണ ദു൪വ്യയത്തിന് പ്രതിവിധിയായുള്ളൂവെന്നു യൂണിവേഴ്സിറ്റി പഠന റിപ്പോ൪ട്ട് പറയുന്നു. റമദാനിൽ നിരവധിയാളുകൾ ഭക്ഷണം ദാനം ചെയ്യാറുണ്ട്.
ഒരു പരിധിവരെ ദു൪വ്യയത്തിന് ഇതും കാരണമാകുന്നു. ഭക്ഷ്യവസ്തുക്കൾക്ക് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ് സൗദി അറേബ്യ. പാഴാക്കുന്ന കാര്യത്തിലും ആഗോളതലത്തിൽ തന്നെ മുൻനിരയിലേക്ക് കുതിക്കുകയാണ് രാജ്യമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഭക്ഷണം ദു൪ലഭമാകുന്ന ആഗോള സാഹചര്യത്തിൽ ഈ ധൂ൪ത്ത് ഗുരുതരമായ ധാ൪മിക, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിടയാക്കും. വിദ്യാഭ്യാസവും ബോധവത്കരണവും കൊണ്ട് ഈ ധൂ൪ത്തിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ കഴിയും. സ്കൂളുകളിൽനിന്ന് തന്നെ തുടങ്ങണം.
ഗുണനിലവാരത്തിൽ ഒരു കുറവും വരുത്താതെ ആരോഗ്യകരമായി തന്നെ ഭക്ഷണം സൂക്ഷിച്ചുവെക്കുകയും കരുതലോടെ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. സാമൂഹിക ബോവത്കരണവും ആധുനിക സാങ്കേതിക സൗകര്യങ്ങളും ഇതിന് സഹായിക്കും.
 മിക്ക രാജ്യങ്ങളിലും കൂടുതൽ ദിവസങ്ങളിലേക്ക് ഉപയോഗക്ഷമമാകുന്ന വിധത്തിൽ ഭക്ഷണമുണ്ടാകക്കി സൂക്ഷിക്കുന്നതിനുള്ള സംവിധാനവും രീതികളും പ്രയോഗിക്കപ്പെടുന്നുണ്ട്. ഗുണമേന്മ നഷ്ടപ്പെടാതെ ഇങ്ങിനെ ഒരാഴ്ച വരെ ഉപയോഗിക്കാൻ കഴിയുന്നവിധം ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാൻ കഴിയുന്ന അവസ്ഥയും സംവിധാനവുമുണ്ടായാൽ ദു൪വ്യയമെന്ന ഭീഷണിയെ ഇല്ലായ്മ ചെയ്യാനാകും -പഠന റിപ്പോ൪ട്ട് നി൪ദേശിക്കുന്നു.
അതുപോലെ പാഴാകുന്നവ മറ്റുവിധത്തിൽ ഉപയോഗക്ഷമമായ വസ്തുക്കളാക്കി മാറ്റുന്നതിനുള്ള സാങ്കേതിക മാ൪ഗങ്ങളും അവലംബിക്കണമെന്നും പഠനം ആവശ്യപ്പെടുന്നു.
റമദാനിൽ ഭക്ഷണം പാഴാകാതിരിക്കാനും ആവശ്യക്കാ൪ക്ക് ലഭ്യമാക്കാനും റിയാദിലെ വിവിധ മസ്ജിദുകളിൽ റഫ്രിജറേറ്റുകൾ സ്ഥാപിച്ചത് നല്ല പ്രതികരണമുണ്ടാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.