ഹജ്ജ് നറുക്കെടുപ്പ് ഞായറാഴ്ച

ദോഹ: ഈ വ൪ഷത്തെ പരിശുദ്ധ ഹജ്ജ് ക൪മ്മം നി൪വഹിക്കാൻ യോഗ്യത നേടുന്നവരെ കണ്ടത്തൊനുള്ള നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച നടക്കും.
കഴിഞ്ഞ മാസം 28 വരെയാണ് ഹജ്ജിനുള്ള അപേക്ഷ സ്വീകരിച്ചത്. ഈ അപേക്ഷകളിൻ മേലുള്ള നറുക്കെടുപ്പാണ് ഞായറാഴ്ച നടക്കുക. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചുള്ള നറുക്കെടുപ്പ് കുറ്റമറ്റ രീതിയിലാണ് നടത്തുകയെന്ന് അധികൃത൪ അറിയിച്ചു.  നിലവിൽ സ്വദേശികളും വിദേശികളുമായി 1200 പേ൪ക്ക് മാത്രമാണ് ഈ വ൪ഷം ഹജ്ജിന് അവസരം ലഭിക്കുകയുളളൂ. സൗദി ഹജ്ജ് മന്ത്രാലയം കഴിഞ്ഞ കുറച്ച് വ൪ഷങ്ങളായി ഹാജിമാരുടെ എണ്ണത്തിൽ വരുത്തിയ കുറവാണ് ഇതിന് കാരണം. ഈ വ൪ഷം 900 സ്വദേശികൾക്കും 300 വിദേശികൾക്കുമാണ് അനുമതി ലഭിക്കുക. അനുമതി ലഭിക്കുന്നവ൪ പോകാനുദ്ദേശിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് യാത്രയുമായി ബന്ധപ്പെട്ട രേഖകൾ  ഉടൻ കൈമാറേണ്ടതാണ്. കാലതാമസം വരുന്ന പക്ഷം അവസരം നഷ്ടപ്പെടുമെന്ന് ഹജ്ജ് കമ്മിറ്റി വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.
ഇത്തവണ ഹജ്ജ് അപേക്ഷ പരിഗണിക്കാനുള്ള നിബന്ധനകളിൽ ഒന്നാമത്തേത് മൂന്നോ അതിലധികമോ വ൪ഷമായി ഖത്തറിൽ ഇഖാമയുള്ള വ്യക്തിയായിരക്കണമെന്നാണ്.
നിലവിലെ ഒരുക്കങ്ങളെ സംബന്ധിച്ച് ആഴ്ചകൾക്ക് മുമ്പ് തന്നെ ഹജ്ജ് കമ്മിറ്റിയും തീ൪ഥാടനത്തിന് കൊണ്ടുപോകുന്ന കമ്പനികളും തമ്മിലുള്ള ച൪ച്ച നടന്നിരുന്നു. ഹറം വികസനവുമായി ബന്ധപ്പെട്ട് വരുത്തിയ നിയന്ത്രണമാണ് ഈ വ൪ഷവും തീ൪ഥാടകരുടെ എണ്ണം കുറക്കേണ്ടി വന്നതിന് കാരണമെന്ന് കമ്മിറ്റി വ്യക്തമാക്കി.
തീ൪ഥാടകരുടെ എണ്ണത്തിൽ വരുത്തിയ കുറവ് മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് കമ്പനികൾ വലിയ സംഖ്യയാണ് ഇത്തവണയും ഈടാക്കുന്നത്. മക്കയിലും മദീനയിലും ഒരുക്കുന്ന സൗകര്യങ്ങൾ പരിഗണിക്കുമ്പോൾ നിരക്ക് കൂട്ടേണ്ടി വരുമെന്ന നി൪ദേശവും കമ്പനികൾ സമ൪പ്പിച്ചതായാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.