??????????? ??????? ???????? ???????? ???????????? ????????????? ????? ?????????????

അസ്മഖ് സ്ട്രീറ്റിലെ താമസക്കാര്‍ പെരുവഴിയില്‍

ദോഹ: അസ്മഖ് സ്ട്രീറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട താമസക്കാ൪ പോകാനിടമില്ലാതെ പെരുവഴിയിലായി. ശാരെ അസ്മഖിനും മുശൈരിബിനുമിടയിലുള്ള പാ൪പ്പിട മേഖലയിൽ ബുധനാഴ്ച രാത്രിയാണ് താമസക്കാരെ വ്യാപകമായി കുടിയൊഴിപ്പിച്ചത്. മൂന്ന് ദിവസത്തിനകം ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഇവിടെയുളള കെട്ടിടങ്ങളിൽ നോട്ടീസ് പതിച്ചിരുന്നു. അധികൃതരുടെ ഒപ്പോ സീലോ ഒന്നുമില്ലാത്ത വെറും വെള്ള പേപ്പറിലാണ് അറബിയിലുള്ള നോട്ടീസ് പതിച്ചത്. എന്നാൽ, റമദാൻ കഴിയുന്നത് വരെയെങ്കിലും സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു താമസക്കാ൪.
ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. തറാവീഹ് നമസ്കാരത്തിന് പോയ സമയത്താണ് ഒഴിപ്പിക്കൽ നടന്നത്. പലരും പള്ളയിൽ നിന്ന് മടങ്ങിയത്തെിയപ്പോൾ കട്ടിലുകളും സാധനങ്ങളും പുറത്തേക്കിട്ടതാണ് കണ്ടത്.
 രാത്രി മുഴുവൻ കെട്ടിടത്തിന് പുറത്തിരുന്ന് നേരംവെളുപ്പിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. വസ്ത്രങ്ങളും പാത്രങ്ങളും കിടക്കയും കട്ടിലുമടക്കം പുറത്ത് റോഡരികിൽ കൂട്ടിയിട്ടതിനാൽ പല൪ക്കും ഇന്നലെ ജോലിക്ക് പോകാനും കഴിഞ്ഞില്ല. ഏതാണ്ട് രണ്ടായിരത്തോളം പേ൪ ഇവിടെ താമസക്കാരായുണ്ട്. ഇത്രയധികം ആളുകൾ പെട്ടെന്ന് എവിടെ താമസസ്ഥലം കിട്ടുമെന്നറിയാതെ അനിശ്ചിതത്വത്തിലാണ്. ഒരു ഭാഗത്ത് ഒഴിപ്പിക്കൽ തുടങ്ങിയതോടെ ചില൪ സ്വമേധയാ ഒഴിഞ്ഞുപോയിടങ്ങിയിട്ടുണ്ട്.
നേപ്പാൾ, ബംഗ്ളാദേശ്, പാകിസ്താൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ താമസിക്കുന്നത്. നിരവധി മലയാളികളും ഇതിൽപ്പെടും. കുടുംബങ്ങൾ താമസിക്കുന്ന ഫ്ളാറ്റുകളുമുണ്ട്. എന്നാൽ, കുടുംബങ്ങൾക്ക് ഒരു മാസത്തോളം സമയം നൽകിയതായാണ് അറിഞ്ഞത്.
അതിനിടെ മലയാളികളടക്കമുള്ള ഏതാനും പേ൪ കെട്ടിടങ്ങളുടെ ഉടമസ്ഥതയുള്ള കമ്പനിയുടെ ഓഫിസിൽ പോയി കൂടുതൽ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ഇവിടെ കെട്ടിടങ്ങളിൽ കൂട്ടത്തോടെ വൈദ്യുതി വിഛേദിച്ചിരുന്നു. പിന്നീട് കണക്ഷൻ പുനസ്ഥാപിക്കുകയായിരുന്നു. ഇപ്പോഴത്തെ പോലെ കെട്ടിടങ്ങളിൽ നോട്ടീസ് പതിപ്പിച്ച ശേഷമാണ് വൈദ്യുതി വിഛേദിച്ചത്. കെട്ടിടങ്ങൾ ഏറെയും വളരെക്കാലം പഴക്കമുള്ളതാണ്. നിരവധി സ്ഥലങ്ങളിൽ നിന്ന് ഉടമസ്ഥ൪ കാലങ്ങളായി വാടക പിരിക്കുന്നുമില്ല.
ഖത്തറിൽ പഴക്കമേറിയ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതും പൊളിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ, ഒരു തെരുവ് മുഴുവൻ ഒഴിപ്പിക്കുന്നതോടെ ഇവിടെ താമസിക്കുന്നവ൪ മുഴുവൻ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ്. റമദാൻ മാസമായതും ചൂട് അതിൻെറ മൂ൪ധന്യത്തിലത്തെിനിൽക്കുന്നതും ഒഴിപ്പിക്കപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.