ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

ദോഹ: ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷന് കീഴിൽ പ്രവ൪ത്തിക്കുന്ന ഖു൪ആൻ സ്റ്റഡി സെൻറ൪  വാ൪ഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഒന്നൊഴികെ മുഴുവൻ റാങ്കുകളും വനിതകൾ നേടിയതായി സെൻറ൪ ഭാരവാഹികൾ അറിയിച്ചു. ഖത്തറിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാ൪ഥികളാണ് ഖു൪ആൻ സെൻററിൽ പഠനം നടത്തുന്നത്. ഖു൪ആൻ തെറ്റ് കൂടാതെ പാരായണം ചെയ്യാൺ മാത്രമല്ല അ൪ഥം മനസിലാക്കി പാരായാണം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് സലിബസ് തയ്യറാക്കിയിരിക്കുന്നത്. സെൻററുകളിൽ അധ്യാപനം നടത്തുന്നത് സ്വദേശത്തും വിദേശത്തും ഉന്നത ഇസ്ലാമിക പഠനം പൂ൪ത്തിയാക്കിയ അധ്യാപകരാണെന്ന് ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഇസ്ലാമിക സമൂഹം മേധാവി എ.കെ. അബ്ദുന്നാസ൪ വ്യക്തമാക്കി. പുതിയ സംവിധാനങ്ങൾ വഴി ഖു൪ആൻ സൂക്ഷ്മമായി പഠിക്കാനുള്ള വിപുലമായ പദ്ധതികൾ ആവിഷ്ക്കരിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. റാങ്ക് വിജയികളുടെ പേര് വിവരങ്ങൾ റാങ്ക് ക്രമത്തിൽ ചുവടെ.
ക്ളാസ് ഒന്ന് (എ): ഫറീന ഇബ്രാഹീം, ബേനസീ൪ നജ്മുദ്ദീൻ, ബുഷ്റ ബഷീ൪, ഷാനി ഹാഫിസ്. ഒന്ന് (ബി): ശൈമ ശുക്കൂ൪, ഖമ൪ നൗഷാദ്, നുസ്റത്ത് കബീ൪, റഹീന സമദ്
രണ്ട് (എ): ഷാമ ശുസുദ്ദീൻ, സമീഹ നബീൽ, ജമീല ശുക്കൂ൪, രണ്ട് (ബി): ഫാത്തിമ തസ്നീം, ഷാമിദ ഷഫീഖ്, ബഷീറ, മൂന്ന് (എ): ഷാഹിന നാസ൪, മുന്ന ഷറീൻ, ഗസാല, സാജിദ റിയാസ് മൂന്ന് (ബി):  ഷബ്ന നൗഷാദ്,  ഷബാന ലത്തിഫ്, സബീദ നെച്ചിക്കാട്, റമീന അൽതാഫ്, നാല്: സമീന അൻസാരി, സഫിയ മുഹമ്മദലി, ഷാനിബ മൊയ്തീൻ അഞ്ച്: എം. സുലൈഖ, എം.പി. ഖാസിം,  കെ.പി. ഹാരിസ്, ആറ്: ശബ്നം ജലീൽ, നസ്റിയ ബദ്റുസമാൻ, ഷാദിയ, ഏഴ് (എ): ഷഹ൪ബാൻ ഇഖ്ബാൽ, താഹിറ യൂനുസ്, പി.വൈ. ശരീഫ്, ഏഴ് (ബി): സി.വി. മുഹമ്മദ് ഇസ്മാഈൽ, പി.എച്ച്. അബ്ദുൽ മജീദ്, അലവി കുട്ടി. എട്ട് (എ): ഫമീന റിയാസ്, ഫാദിയ, എട്ട് (ബി): സജ്ന ഇബ്രാഹീം, ഫൗസിയ ബാസിത്, യാസിറ അതിയാത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.