969 തടവുകാരെ വിട്ടയക്കാന്‍ ശൈഖ് ഖലീഫയുടെ ഉത്തരവ്

അബൂദബി: പരിശുദ്ധ റമദാനിൻെറ ഭാഗമായി വിവിധ ജയിലുകളിൽ കഴിയുന്ന 969 തടവുകാ൪ക്ക് പൊതുമാപ്പ് നൽകി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്നവ൪ക്കാണ് മാപ്പ് നൽകിയത്.
ഇതോടൊപ്പം ഇവരുടെ സാമ്പത്തിക ബാധ്യത എഴുതിത്തള്ളാനും ഉത്തരവിട്ടിട്ടുണ്ട്.  തടവുകാ൪ക്ക് പുതിയ ജീവിതം തുടങ്ങാനും കുടുംബങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് വിട്ടയക്കാൻ ശൈഖ് ഖലീഫ ഉത്തരവിട്ടത്.
നല്ല സാമൂഹിക ജീവികളായി മാറാനും നിയമമനുസരിച്ച് ജീവിക്കാനും രാഷ്ട്ര നി൪മാണത്തിലും വികസനത്തിലും പങ്കാളികളാകാനും തടവുകാ൪ക്ക് നൽകിയ അവസരമാണ് പൊതുമാപ്പെന്ന് അറ്റോ൪ണി ജനറൽ സാലെം സഈദ് കുബൈശ് പറഞ്ഞു.
തടവുകാരെ വിട്ടയക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.