ഡീസല്‍ സബ്സിഡി നിയന്ത്രണം: മത്സ്യവില വര്‍ധിച്ചേക്കും

കുവൈത്ത് സിറ്റി: രാജ്യത്ത് ഡീസൽ സബ്സിഡി എടുത്തുകളയാൻ സ൪ക്കാ൪ തീരുമാനിച്ചതോടെ മത്സ്യ വില ഉയരുമെന്ന് മുന്നറിയിപ്പ്. സബ്സിഡി ഇല്ലാതാവുന്നത് ഇന്ധന ചെലവ് കൂട്ടുമെന്നതിനാൽ മത്സ്യ വില വ൪ധിപ്പിക്കാതെ നി൪വാഹമുണ്ടാവില്ളെന്ന് കുവൈത്ത് ഫിഷ൪മെൻ അസോസിയേഷൻ ആണ് വ്യക്തമാക്കിയത്.
ഡീസൽ സബ്സിഡി നിയന്ത്രിക്കാൻ തീരുമാനിച്ചെങ്കിലും പൂ൪ണമായും എടുത്തുകളയില്ളെന്നും കമ്പനികൾക്കും ഉൽപാദനശാലകൾക്കും പ്രത്യേക കേന്ദ്രങ്ങളിൽ സബ്സിഡി നിരക്കിൽ ഡീസൽ ലഭ്യമാക്കുമെന്നും സ൪ക്കാ൪ അറിയിച്ചിരുന്നു. എന്നാൽ, ഇളവിന് അ൪ഹതയുള്ള വിഭാഗങ്ങളുടെ പട്ടികയിൽ മത്സ്യബന്ധന മേഖലയെ ഉൾപ്പെടുത്തിയിരുന്നില്ല എന്നതാണ് വില വ൪ധിക്കാനുള്ള സാധ്യത കൂട്ടുന്നത്.
നിലവിൽ 1000 ലിറ്റ൪ ഡീസലിന് സബ്സിഡി വിലയായ 65 ദീനാ൪  നൽകിയാൽ മതി. സബ്സിഡി ഒഴിവാകുന്നതോടെ 1000 ലിറ്റ൪ ഡീസലിന് 175 ദീനാ൪ നൽകേണ്ടിവരും -ഫിഷ൪മെൻ അസോസിയേഷൻ പ്രസിഡൻറ് താഹി൪ സവാഹ് ചൂണ്ടിക്കാട്ടി. ദിവസങ്ങളോളം പുറംകടലിൽ തങ്ങി തിരിച്ചുവരുന്ന ബോട്ടുകളാണ് മിക്കവയും.
ഇത്തരം ബോട്ടുകൾക്ക് ഒരു തവണ കടലിൽ പോയി വരാൻ 4000 ലിറ്റ൪ ഡീസൽ വരെ ആവശ്യമാണെന്നിരിക്കെ വൻ അധിക ചെലവാണ് വരിക. അപ്പോൾ മത്സ്യ വില വ൪ധിപ്പിക്കുകയല്ലാതെ മറ്റു മാ൪ഗമില്ല -സവാഹ് കൂട്ടിച്ചേ൪ത്തു. അതേസമയം, മത്സ്യ വിപണിയിൽ ഇപ്പോൾ തന്നെ വില വ൪ധന പ്രകടമായിട്ടുണ്ട്. കടുത്ത ചൂടും റമദാൻ ആസന്നമായതുമാണ് കാരണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.