പ്രസിഡന്‍റ് ഓഫ് ദ യു.എ.ഇ കപ്പ്: ഒമാന്‍ ചാമ്പ്യന്‍

മസ്കത്ത്: അയ൪ലൻഡിൽ നടന്ന പ്രസിഡൻറ് ഓഫ് ദ യു.എ.ഇ കപ്പ് അറബിക്കുതിരയോട്ട മത്സരത്തിൽ ഒമാന് ചാമ്പ്യൻപട്ടം. ഒമാൻ പൗരനായ ശൈഖ് നാസി൪ ബിൻ മുഹമ്മദ് അൽ ഹഷറിൻെറ ലഹൂബ് എന്ന കുതിരയാണ് നേട്ടം കരസ്ഥമാക്കിയത്.
30,000 പൗണ്ടാണ് ഒന്നാം സ്ഥാനത്തിന് സമ്മാനം ലഭിച്ചത്. വിജയം ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന് സമ൪പ്പിക്കുന്നതായി ലഹൂബിൻെറ ഉടമ ശൈഖ് നാസി൪ ബിൻ മുഹമ്മദ് അൽ ഹഷ൪ പറഞ്ഞു. ഇത്തരം നേട്ടങ്ങളിൽ സുൽത്താൻ പുല൪ത്തുന്ന ശ്രദ്ധയാണ് അന്താരാഷ്ട്ര കുതിരയോട്ട മത്സരങ്ങളിൽ ഒമാനെ പ്രതിനിധീകരിക്കാൻ തങ്ങൾക്ക് പ്രോത്സാഹനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.അറേബ്യൻ കുതിരകൾക്കുള്ള 1,600 മീറ്റ൪ ഓട്ടത്തിലാണ് ലഹൂബ് ഒന്നാമതത്തെിയത്. 1.58.97 മിനിറ്റ് കൊണ്ട് ലക്ഷ്യത്തിലത്തെിയ ലഹൂബിനെ മാക് സ്റ്റാൻലിയായിരുന്നു നിയന്ത്രിച്ചിരുന്നത്. ജി. സുട്ട്ലേവിൻെറ ഗസലെ രണ്ടാം സ്ഥാനവും ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിൻെറ അൽ ഹബാബ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യു.എ.ഇ പ്രസിഡൻറിൻെറ ഉപദേഷ്ടാവും എമിറേറ്റ്സ് ഇക്വിസ്ട്രിയൻ യൂനിയൻ മേധാവിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ സമ്മാനം വിതരണം ചെയ്തു.
അറേബ്യൻ കുതിരകളുടെ സംരക്ഷണത്തിനായി എമിറേറ്റ്സ് ഇക്വിസ്ട്രിയൻ യൂനിയൻ വിവിധ പ്രവ൪ത്തനങ്ങൾ നടത്തിവരുന്നതായി ശൈഖ് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.