ഒമാനില്‍ മഴക്ക് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം

മസ്കത്ത്: അറബിക്കടലിൽ ഉരുണ്ട് കൂടിയ മഴമേഘങ്ങൾ ഏതൻ ഗൾഫിലേക്ക് നീങ്ങുന്നതായി ഇന്ത്യൻ കലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇതു കാരണം യെമനിലും തെക്കൻ ഒമാൻെറ ചില ഭാഗങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
നിലവിൽ ഏതൻ കടലിൽനിന്ന് അകലെയാണ് മേഘങ്ങളുള്ളത്. എന്നാൽ, ഇത് നിമ്ന മ൪ദ്ദമായി രൂപാന്തരം പ്രാപിച്ചാണ് യെമനിൽ ശക്തമായ മഴക്ക് കാരണമാവുക. നിമ്ന മ൪ദം ഒമാൻ മേഖലയിലേക്ക് വ്യാപിക്കുകയാണെങ്കിൽ ഒമാൻെറ തെക്ക് ഭാഗങ്ങളിലും മഴയുണ്ടാവും. ഇത് കേരളത്തിലെ മഴക്കാലം വൈകിക്കാനും കാരണമാക്കും.
മുൻ വ൪ഷങ്ങളിലും ഇങ്ങനെ സംഭവിക്കുകയും കേരളത്തിലെ മൺസൂൺ വൈകാൻ കാരണമാവുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃത൪ അറിയിച്ചു. ഒമാനിൽ ചുഴലിക്കാറ്റിന് സാധ്യതയില്ളെന്ന് കേന്ദ്രം അറിയിച്ചു. ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. കാലവസ്ഥാ വിവരങ്ങൾ മാധ്യമങ്ങളിലൂടെ ദിവസേന ജനങ്ങളെ അറിയിക്കും.
ജനങ്ങൾ ഒൗദ്യോഗിക ഏജൻസിയുടേതല്ലാത്ത വാ൪ത്തകൾ പിന്തുടരുതെന്നും അറിയിപ്പിൽ പറയുന്നു. ഒമാനിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വാ൪ത്തകൾ തെറ്റാണെന്നും അധികൃത൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.