കഅബയില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍; അന്വേഷണത്തിന് ഉത്തരവിട്ടു

മക്ക: ഹറം സുരക്ഷാ ഉദ്വേഗസ്ഥൻ കൃത്യനി൪വഹണത്തിനിടെ കഅബയുടെ സുപ്രധാന ഭാഗത്ത് ചുമരിൽ ചവിട്ടി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത് മുസ്ലിം ലോകത്ത് വൻ വിവാദത്തിന് കാരണമായി. സോഷ്യൽ മീഡിയയിൽ ചിത്രം പ്രത്യക്ഷപ്പെട്ട ഉടനെ കടുത്ത പ്രതികരണങ്ങളുമായി നിരവധിപേ൪ രംഗത്തത്തെി. പുണ്യഗേഹത്തിൻെറ പവിത്രതക്ക് കളങ്കം ചാ൪ത്തുന്ന പ്രവ൪ത്തനത്തെ അപലപിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് മക്ക അമീ൪ മിശ്അൽ ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ഉത്തരവിട്ടു. വിശുദ്ധ ഗേഹത്തിൻെറ പവിത്രതയെ കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ അംഗീകരിക്കാനാവില്ളെന്നും കുറ്റക്കാരനായ പോലീസുകാരനെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അമീ൪ മിശ്അൽ പറഞ്ഞു. ഹറം സുരക്ഷാ ഉദ്യോഗസ്ഥ൪ക്കും സാധാരണ ജീവനക്കാ൪ക്കുമെല്ലാം ഹറമിലെ തൊഴിൽ പവിത്രതയും ഹറമിലത്തെുന്ന തീ൪ഥാടകരോടുള്ള പെരുമാറ്റരീതിയും മറ്റും മുൻനി൪ത്തി പരിശീലനക്കളരി സംഘടിപ്പിക്കാൻ മക്ക പോലീസ് മേധാവിയോട് അമീ൪ മിശ്അൽ ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. എന്നാൽ കഅബയുടെ ചുമരിൽ ചവിട്ടി നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ധിരിച്ചിരിക്കുന്നത് ഷൂസ് അല്ളെന്നും ഹറമിനകത്ത് സാധാരണ ഉപയോഗിക്കാറുള്ള റബ്ബ൪ സോകറ്റ് മാത്രമാണെന്നും ഹറം അധികൃത൪ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.