സിയോൾ: ദക്ഷിണ കൊറിയയിലെ ഗോയങ് സിറ്റിയിൽ ഒരു ബസ് ടെ൪മിനലിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേ൪ മരിച്ചു. 20 പേ൪ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഭൂഗ൪ഭ ഭാഗത്ത് നി൪മാണ പ്രവ൪ത്തിയുമായി ബന്ധപ്പെട്ട് വെൽഡിങ് നടത്തുമ്പോഴാണ് തീപട൪ന്നത്. 20 മിനിട്ടിനകം തന്നെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.
അപകടത്തിൽ പ്രസിഡൻറ് പാ൪ക്ക് ജിയുൻ ഹീ രാജ്യത്തോട് ക്ഷമാപണം നടത്തി. രാജ്യത്തെ ജോലിസ്ഥലങ്ങളിലെ സുരക്ഷാനിലവാരം ഉയ൪ത്തുമെന്ന് പ്രസിഡൻറ് സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.