ബെയ്ജിങ്: ചൈനയുടെ അഫ്ഗാൻ-പാക് അതി൪ത്തി മേഖലയിൽ സ്ഥിതി ചെയ്യുന്ന സിൻജിയാങ് പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയിൽ 40ലേറെ പേ൪ കൊല്ലപ്പെട്ടതായി റിപ്പോ൪ട്ട്. നൂറിലേറെ പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രവിശ്യാ തലസ്ഥാനമായ ഉറുംഖിയിലെ മാ൪ക്കറ്റിലേക്ക് വാഹനങ്ങളിലത്തെിയ അക്രമിസംഘം സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നെന്ന് ഒൗദ്യോഗിക ചൈനീസ് വാ൪ത്താ ഏജൻസിയായ സിൻഹുവ റിപ്പോ൪ട്ട് ചെയ്തു. അക്രമികളുടെ രണ്ട് കാറുകൾ സ്ഫോടനത്തിൽ തക൪ന്നു.
മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയായ സിൻജിയാങ്ങിൽ മുസ്ലിംകളെ വ്യാപകമായി അടിച്ചമ൪ത്തുന്നതിനെതിരെ ഉയ്ഗൂ൪ വംശജ൪ ശക്തമായി പ്രതിഷേധിച്ചുവരുന്നതിനിടെയാണ് പുതിയ സ്ഫോടനം.
ഏതാനും വ൪ഷമായി ജനങ്ങളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ വ൪ധിച്ചുവരുന്ന പ്രവിശ്യയുടെ പ്രശ്നങ്ങൾ ഈസ്റ്റ് തു൪ക്കിസ്താൻ ഇസ്ലാമിക് മൂവ്മെൻറ് എന്ന സായുധഗ്രൂപ് മൂ൪ച്ഛിപ്പിക്കുന്നതായി ചൈനീസ് അധികൃത൪ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.