കണ്ണൂ൪: ബി.ജെ.പിയുടെ മുന്നേറ്റത്തിൻെറ അലയൊലി കേരളത്തിലും വ്യക്തമായ സാഹചര്യത്തിൽ, വരാൻ പോകുന്ന യഥാ൪ഥ പ്രതിസന്ധികളിലൊന്ന് ബി.ജെ.പിയാണെന്ന നിലയിലേക്ക് സി.പി.എമ്മിലെ ഉയ൪ന്ന തലത്തിൽ ച൪ച്ചകൾ രൂപപ്പെടുന്നു. കേരളത്തിലും ബി.ജെ.പി കൂടുതൽ പച്ചപിടിച്ചു വരുന്നത് വളരെ ഗൗരവത്തോടെയാണ് സി.പി.എം കാണുന്നത്. 2009ൽ 7.31 ശതമാനം വോട്ടുമായി അകലെ നിന്ന ബി.ജെ.പിക്ക് ഇത്തവണ 10.82 ശതമാനം വോട്ട് നേടാനായി. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തിയതിന് പുറമെ കഴക്കൂട്ടം, വട്ടിയൂ൪ക്കാവ്, തിരുവനന്തപുരം, നേമം എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിൽ അവ൪ ഒന്നാം സ്ഥാനത്തത്തെി. പത്തനംതിട്ടയിലും കാസ൪കോട്ടും മാത്രമല്ല പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ മണ്ഡലങ്ങളിലും ഉയ൪ന്ന വോട്ട് ബി.ജെ.പി വാരിക്കൂട്ടി. സി.പി.എം തട്ടകമായ കണ്ണൂരിൽ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 23,031 വോട്ടിൽ ഒതുങ്ങിയ ബി.ജെ.പി 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 39,854 വോട്ടായി ഉയ൪ത്തി. ഇത്തവണ 51,512 വോട്ട് ലഭിച്ചു.
ബി.ജെ.പി-ആ൪.എസ്.എസ് വിമത൪ അടുത്തിടെ സി.പി.എം ചേരിയിലായിട്ടും വോട്ട് നില കൂടിയതിൽ ബി.ജെ.പി പൊതുവേ സംതൃപ്തയിലാണ്. എല്ലാ മണ്ഡലങ്ങളിലും ഒരു ലക്ഷത്തോളം പുതിയ വോട്ട൪മാ൪ വന്നെങ്കിലും അതിൻെറ രാഷ്ട്രീയ നില പാ൪ട്ടികൾക്കും മുന്നണികൾക്കും കൃത്യമായി ഗണിക്കാൻ കഴിഞ്ഞിട്ടില്ല. നല്ളൊരു പങ്ക് ന്യൂജനറേഷൻെറ പിന്തുണ പ്രതീക്ഷിച്ച സി.പി.എം പോലും പുതിയ വോട്ടുകളുടെ ദിശ കണക്കാക്കാൻ പാടുപെടുകയാണ്. പുതിയ വോട്ട൪മാരിൽ കാവി മമതയുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ബി.ജെ.പി പ്രവണത തടയുന്നതിൽ സന്ധിയില്ലാ നിലപാട് പ്രഖ്യാപിക്കുന്ന സി.പി.എം, മോദി ഭരണത്തിൽ സംഘ്പരിവാറിൻെറ കേരളത്തിലെ പുതിയ നീക്കങ്ങൾ കരുതലോടെയാണ് കാണുന്നത്. ഇതുസംബന്ധിച്ച് പി.ബി നിലപാടിന്് ശേഷമായിരിക്കും അടുത്ത നീക്കങ്ങളെന്ന് സി.പി.എം വക്താവ് സൂചിപ്പിച്ചു. കേരളത്തെയും കീഴ്പ്പെടുത്താൻ കഴിയുമോയെന്ന ബി.ജെ.പി നീക്കം ഇനി കൂടുതൽ ശക്തിപ്പെടുത്താനാണ് സാധ്യത. കഴിഞ്ഞ ദിവസം ഡൽഹി പാ൪ട്ടി ആസ്ഥാനത്തത്തെിയ മോദി കേരളത്തിലെ രക്തസാക്ഷികളെയടക്കം സ്മരിച്ചതും അവ൪ക്ക് വിജയം സമ൪പ്പിച്ചതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.