ദുബൈ ക്രീക്ക് വികസന പദ്ധതിക്ക് ശൈഖ് മുഹമ്മദിന്‍െറ അംഗീകാരം

ദുബൈ: 200 കോടി ദി൪ഹം ചെലവ് വരുന്ന ദുബൈ ക്രീക്ക് നവീകരണ പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. അൽ ഫഹീദി മുതൽ അൽ സീഫ് വരെ 1.8 കിലോമീറ്റ൪ ദൂരമാണ് നവീകരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന റെസ്റ്റോറൻറ്, ഹോട്ടലുകൾ, ആ൪ട്ട് ഗാലറി, കരകൗശല വസ്തു കടകൾ തുടങ്ങിയവയാണ് ഇതിൻെറ ഭാഗമായി നി൪മിക്കുക. റിയൽ എസ്റ്റേറ്റ് കമ്പനിയായ മീരാസ് ഹോൾഡിങ് നടപ്പാക്കുന്ന പദ്ധതി 2016 അവസാനം പൂ൪ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദുബൈ നഗരത്തെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്കായി ഒത്തൊരുമയോടെ പ്രവ൪ത്തിക്കാമെന്ന് നവീകരണത്തിൻെറ രൂപരേഖ വീക്ഷിച്ച ശേഷം ശൈഖ് മുഹമ്മദ് പറഞ്ഞു. മീരാസ് ഹോൾഡിങ് ഉദ്യോഗസ്ഥ൪ അദ്ദേഹത്തിന് പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിച്ചുകൊടുത്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം എന്നിവരും മന്ത്രിമാരും മുതി൪ന്ന ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.