‘ഫൈ്ളദുബൈ’ അടുത്തമാസം മുതല്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും

ദുബൈ: ബജറ്റ് എയ൪ലൈനായ ‘ഫൈ്ളദുബൈ’ കൊച്ചി, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിലേക്ക് പുതുതായി സ൪വീസ് ആരംഭിക്കുന്നു. ഇതോടെ  ‘ഫൈ്ളദുബൈ’ സ൪വീസ് നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം ആറാകുമെന്ന് സി.ഇ.ഒ ഗൈതാൽ ഗൈത് അറിയിച്ചു.
ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ആഴ്ചയിൽ മൂന്നും ഡൽഹിയിലേക്ക് ആഴ്ചയിൽ നാലും സ൪വീസാണ്  ‘ഫൈ്ളദുബൈ’ നടത്തുക. ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ട്രാവൽ-ടൂറിസം മേളയായ അറേബ്യൻ ട്രാവൽ മാ൪ക്കറ്റിലാണ് ഫൈ്ളദുബൈ പുതിയ അഞ്ചു സ൪വീസുകൾ പ്രഖ്യാപിച്ചത്. മറ്റു രണ്ടു സ൪വീസുകൾ ഖസാക്കിസ്താനിലേക്കാണ്. ജൂൺ ഒന്നിന് ഡൽഹിയിലേക്കാണ് ആദ്യ സ൪വീസ് ആരംഭിക്കുന്നത്. രണ്ടിന് തിരുവനന്തപുരത്തേക്കും മൂന്നിന് കൊച്ചിയിലേക്കും ആരംഭിക്കും.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  ഇൻഡിഗോ എയ൪ലൈൻസ് ദുബൈ സ൪വീസ് വെട്ടിക്കുറച്ച  സാഹചര്യത്തിലാണ് ഫൈ്ളദുബൈ കടന്നുവരുന്നത്. നിലവിൽ ലക്നോ, ഹൈദരബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ‘ഫൈ്ളദുബൈ’ പറക്കുന്നുണ്ട്.
ഈയിടെ ഇന്ത്യയും ദുബൈയും തമ്മിൽ രണ്ടിടത്തേക്കുമുള്ള സ൪വീസുകളുടെ എണ്ണം വ൪ധിപ്പിക്കുന്ന ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചിരുന്നു.  
ഫൈ്ളദുബൈയും എമിറേറ്റ്സുമാണ് ദുബൈയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് സ൪വീസ് നടത്താൻ ദുബൈ സ൪ക്കാരിൻെറ അനുമതിയുള്ള രണ്ടു വിമാന കമ്പനികൾ. എയ൪ ഇന്ത്യയും ജെറ്റ് എയ൪വേസും ഇൻഡിഗോയും സ്പൈസ് ജെറ്റുമാണ് ദുബൈയിലേക്ക് സ൪വീസ് നടത്തുന്ന ഇന്ത്യൻ കമ്പനികൾ. ‘ഫൈ്ളദുബൈ’ ഇന്ത്യൻ സ൪വീസുകളുടെ എണ്ണം വ൪ധിപ്പിക്കുന്നത് തൊട്ടടുത്ത എമിറേറ്റായ ഷാ൪ജയുടെ ബജറ്റ് എയ൪ലൈനായ എയ൪ അറേബ്യയൂമായുള്ള മത്സരം വ൪ധിപ്പിക്കും. എയ൪ അറേബ്യ നിലവിൽ 13 ഇന്ത്യൻ നഗരങ്ങളിലേക്കായി ആഴ്ചയിൽ 100 സ൪വീസ് നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ദുബൈയിലെയും വിമാനക്കമ്പനികളെല്ലാം ചേ൪ന്ന് ഘട്ടം ഘട്ടമായി 10,000 സീറ്റുകളാണ് ഈ റൂട്ടുകളിൽ അധികമായി കൂട്ടാൻ ഉദ്ദ്യേശിക്കുന്നത്.
ഇതിൻെറ ഭാഗമായാണ് ഫൈ്ളദുബൈ ഇന്ത്യയിലേക്കുള്ള സ൪വീസുകളുടെ എണ്ണം വ൪ധിപ്പിച്ചത്. എമിറേറ്റ്സ് എയ൪ലൈൻസ് കൂടുതൽ യാത്രക്കാരെ കയറ്റാവുന്ന എയ൪ബസ് 380 ഇന്ത്യയിലേക്ക് പറത്താനാണ് ലക്ഷ്യമിടുന്നത്.
ദുബൈ സ൪ക്കാരിൻെറ ഉടമസ്ഥതയിലുള്ള ഫൈ്ളദുബൈ 2008 മാ൪ച്ചിലാണ് ബജറ്റ് എയ൪ലൈനായി പ്രവ൪ത്തനം തുടങ്ങിയത്. നിലവിൽ 35 രാജ്യങ്ങളിലെ 74 നഗരങ്ങളിലേക്ക് കമ്പനി സ൪വീസ് നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.