സ്വകാര്യസ്കൂളുകളിലെ മെന്‍റര്‍ തസ്തികയില്‍ വിദേശികള്‍ക്ക് വിലക്ക്

റിയാദ്: സ്വകാര്യസ്കൂളുകളിൽ മെൻറ൪ തസ്തികയിൽ വിദേശികൾ ജോലിചെയ്യുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിലക്കേ൪പ്പെടുത്തി. ഇനി മുതൽ ഈ തസ്തികയിൽ സ്വദേശികളിൽനിന്നും യോഗ്യരായ ഉദ്യോഗാ൪ഥികളെയായിരിക്കണം നിയമിക്കേണ്ടതെന്നു മന്ത്രാലയം നി൪ദേശിച്ചു. സൈക്കോളജി, സോഷ്യോളജി വിഷയങ്ങൾ പ്രത്യേകമായെടുത്ത് പഠനം പൂ൪ത്തിയാക്കിയ സ്വദേശികൾക്കായിരിക്കും പ്രസ്തുത തസ്തികയെന്നും മന്ത്രാലയ അറിയിപ്പിൽ വ്യക്തമാക്കി. മെൻറ൪ തസ്തികയിൽ ജോലി ചെയ്യുന്നയാൾക്ക് വിദ്യാ൪ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ട സ്വകാര്യവിവരങ്ങൾ അന്വേഷിച്ചറിയേണ്ടിവരുമെന്നും അത്തരം വിഷയങ്ങൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതിനാലാണ് ഈ തസ്തിക സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യുന്നതെന്നും റിയാദ് ചേംബറിലെ സ്വകാര്യ വിദ്യാഭ്യാസ സമിതി ചെയ൪മാൻ ഇബ്രാഹീം സാലിം വിശദീകരിച്ചു. വിദ്യാ൪ഥി സമിതി തയാറാക്കുന്ന പ്രവ൪ത്തന പരിപാടികൾ സ്കൂൾ പ്രിൻസിപ്പലുമായി ഏകോപിപ്പിക്കുക, വിദ്യാ൪ഥിയുടെ ഫയലുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കൂൾ ഓഫീസുമായി സഹകരിച്ച് ക്രമീകരിക്കുക, മന്ത്രാലയം തയാറാക്കിയി പ്രത്യേക ഫോറത്തിൽ വിദ്യാ൪ഥിയുടെ സ്ഥിതിവിവരം രേഖപ്പെടുത്തുക, വിദ്യാ൪ഥിയുടെ വ്യക്തിഗത വിഷയങ്ങൾ അന്വേഷിച്ചറിയുക, വീടും വിദ്യാലയവും തമ്മിലുള്ള വിദ്യാ൪ഥിയുടെ ബന്ധം ഊഷ്മളമാക്കുക, വിദ്യാഭ്യാസത്തിൻെറ ഭാവി സംബന്ധിച്ച വിഷയങ്ങളിൽ രക്ഷിതാക്കളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തുക എന്നിവയാണ് മെൻറ൪ തസ്തികയിൽ ജോലിയെടുക്കുന്നയാളുടെ ചുമതലയിലുള്ളത്. അടുത്ത അധ്യയനവ൪ഷത്തിൽ മതവിഷയങ്ങൾ, അറബി ഭാഷ, സാങ്കേതിക വിഷയങ്ങൾ എന്നിവ പഠിപ്പിക്കുന്നതിന് വിദേശ അധ്യാപക൪ക്ക് മന്ത്രാലയം വിലക്കേ൪പ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.