വലിയ വാഹനങ്ങളുടെ ഗതാഗതസമയം ഏകീകരിക്കാന്‍ ആലോചന

അബൂദബി: ഹൈവേകളിൽ വലിയ വാഹനങ്ങളുടെ ഗതാഗത ദിവസവും സമയവും ഏകീകരിക്കാൻ യു.എ.ഇ സംയുക്ത ഗതാഗത സമിതി ആലോചിക്കുന്നു. വലിയ വാഹനങ്ങളുടെ പരമാവധി വേഗതയും ഏകീകരിക്കും.
ഞായറാഴ്ച അബൂദബി പൊലീസ് ആസ്ഥാനത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻെറ അധ്യക്ഷതയിൽ ചേ൪ന്ന സമിതി യോഗം ഇക്കാര്യം ച൪ച്ച ചെയ്തു. ഗതാഗത സംബന്ധമായ ചട്ടങ്ങളും നടപടികളും  ക്രമീകരിക്കാനുള്ള പ്രവ൪ത്തനം തുടരാൻ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ സമിതിയോട് നി൪ദേശിച്ചു.
ആഭ്യന്തര മന്ത്രാലയ അണ്ട൪ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ സൈഫ് അൽ ശഫ൪, ഉപ പ്രധാനമന്ത്രിയുടെ ഓഫിസ് സെക്രട്ടറി ജനറൽ മേജ൪ ജനറൽ നാസ൪ ലഖ്റൈബാനി അൽ നുഐമി, ദുബൈ പൊലീസ് ഗതാഗത വകുപ്പ് ഡയറക്ട൪ ജനറൽ മേജ൪ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ, ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ഏകോപന ഡയറക്ട൪ ജനറൽ ബ്രിഗേഡിയ൪ ഗൈത്ത് ഹസ്സൻ അൽ സാബി, അബൂദബി പൊലീസിലെ ഗതാഗത-പരിശോധനാ ഡയറക്ട൪ ബ്രിഗേഡിയ൪ ഹുസൈൻ അഹ്മദ് ഹാ൪ത്തി, ബ്രിഗേഡിയ൪ അലി ഖൽഫാൻ അൽ ദാഹിരി, കേണൽ സഊദ് അൽ സാദി, സംയുക്ത ഗതാഗത സമിതി അംഗങ്ങൾ, മുതി൪ന്ന ഉദ്യോഗസ്ഥ൪ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.