പാര്‍സലുകള്‍ കൊണ്ടുവരുമ്പോള്‍ ജാഗ്രത പാലിക്കുക

കുവൈത്ത് സിറ്റി: സമീപകാലത്ത് കുവൈത്തിലെ രണ്ടു പ്രവാസികൾക്കുണ്ടായ അനുഭവങ്ങൾ ഓരോ ഗൾഫുകാരനും നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്. ഒരാഴ്ചക്കിടെ രണ്ട് മലയാളികളാണ് തങ്ങളറിയാതെ പാ൪സൽ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ദുഷ്ടശക്തികളുടെ ശ്രമത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. പിടിക്കപ്പെട്ടാൽ ദീ൪ഘകാലം തടവോ വധശിക്ഷയോ തന്നെ ലഭിക്കാവുന്ന കുറ്റത്തിൽനിന്ന് ദൈവഹിതം കൊണ്ട് മാത്രം രക്ഷപ്പെട്ട ഇവ൪ മറ്റു പ്രവാസികൾക്ക് നൽകുന്ന പാഠം ചില്ലറയല്ല.
പരിചയമുള്ളവരാണെങ്കിൽ പോലും കൊടുത്തുവിടുന്ന പാ൪സലുകൾ തുറന്നുനോക്കി ഉറപ്പുവരുത്തിയല്ലാതെ കൊണ്ടുവരരുതെന്നതാണ് പ്രാഥമിക പാഠം. മുൻകാലത്തും പാ൪സൽ വഴി മയക്കുമരുന്ന് കടത്തിയ സംഭവങ്ങൾ കേരളത്തിൽ പലതവണ അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതിപ്പോൾ ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ രണ്ടുതവണയാണ് സമാന സംഭവങ്ങളുണ്ടായത്. പത്ത് ദിവസം മുമ്പ് കോഴിക്കോട് നടുവണ്ണൂ൪ സ്വദേശിയും കഴിഞ്ഞദിവസം കൊല്ലം അമ്പലംകുന്ന് സ്വദേശിയും രക്ഷപ്പെട്ടത് ഭാഗ്യവും ജാഗ്രതയും സമ്മേളിച്ചതുകൊണ്ടുമാത്രം. ഭാരക്കൂടുതൽ കൊണ്ടാണ് നടുവണ്ണൂ൪ സ്വദേശി പാ൪സൽ കൊണ്ടുവരാതിരുന്നതെങ്കിൽ കൊല്ലം സ്വദേശി ഗൾഫിൽനിന്നുള്ള ബന്ധുവിൻെറയും സുഹൃത്തുക്കളുടെയും ജാഗ്രത മൂലമാണ് പാ൪സൽ എടുക്കാതിരുന്നത്. രണ്ടാമത്തെ സംഭവത്തിൽ ഇവിടെ മയക്കുമരുന്ന് അടങ്ങിയ പാ൪സൽ വാങ്ങാനത്തെിയയാളെ പിടികൂടാനും സുഹൃത്തുക്കളുടെ ഇടപെടൽ തുണയായി.
രണ്ടുസംഭവങ്ങളിലും അടുത്ത് പരിചയമില്ലാത്ത ആളുകളാണ് കുവൈത്തിലേക്ക് പുറപ്പെടുന്ന യുവാക്കൾ വശം പാ൪സൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം നടത്തിയത്. കുവൈത്തിൽ നേരത്തേയുള്ള ഏതോ രീതിയിൽ പരിചയമുള്ളവരുടെ പേരുപറഞ്ഞ് വിശ്വാസം നേടിയ ശേഷമാണ് മയക്കുമരുന്ന് കടത്ത് റാക്കറ്റിൻെറ ഇത്തരം ശ്രമങ്ങൾ. പാ൪സൽ കൊണ്ടുവരുന്നവ൪ക്ക് അത് എത്തിക്കുന്നവരെയും ഇവിടെ വാങ്ങാനത്തെുന്നവരെയും മുൻകൂ൪ പരിചയമില്ലാഞ്ഞിട്ടും പരിചയമുള്ള ചിലരുടെ പേര് പറഞ്ഞ് വിശ്വാസം പിടിച്ചുപറ്റിയാണ് ഇത്തരക്കാ൪ തട്ടിപ്പിനിറങ്ങുന്നത്.
ഇവരുടെ സൂത്രം ലളിതമാണ്. നാട്ടിലെയും കുവൈത്തിലെയും വിമാനത്താവളങ്ങളിൽ നടക്കുന്ന പരിശോധനകളിൽപ്പെടാതെ കടന്നുകിട്ടിയാൽ കരിയറായി ഉപയോഗപ്പെടുത്തുന്നവ൪ പോലുമറിയാതെ സാധനം കൈയിൽകിട്ടുമെന്നതാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങൾ ഇത്തരം രീതികൾ സ്വീകരിക്കാൻ കാരണം. ഇനി പരിശോധനയിൽ പിടിക്കപ്പെട്ടാൽ കാര്യമറിയാതെ പാ൪സൽ കൊണ്ടുവന്നയാൾ മാത്രം അകത്താവുകയും ചെയ്യും. നാട്ടിലും ഇവിടെയുമുള്ള മയക്കുമരുന്ന് റാക്കറ്റ് അംഗങ്ങൾ സുരക്ഷിതരായി തുടരുകയും ചെയ്യും.
കഴിഞ്ഞ ദിവസം കൊല്ലം അമ്പലംകുന്ന് സ്വദേശിയുടെ സുഹൃത്തുക്കൾ പിടികൂടിയ കുണ്ടറ നെടുമ്പായിക്കുളം സ്വദേശി റഫീഖ് സ്വന്തം ഉപയോഗത്തിനായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്നാണ് പറയുന്നതെങ്കിലും അതങ്ങനെയല്ളെന്നാണ് സൂചന. നാട്ടിൽനിന്ന് മയക്കുമരുന്ന് കുവൈത്തിലേക്കത്തെിക്കാൻ മലയാളികളടങ്ങുന്ന വൻ മയക്കുമരുന്ന് റാക്കറ്റുകൾ തന്നെ പ്രവ൪ത്തിക്കുന്നുണ്ട്. കൊടുത്തുവിട്ട മയക്കുമരുന്നടങ്ങിയ പാ൪സൽ സ്വീകരിക്കാൻ നടുവണ്ണൂ൪ സ്വദേശി വിമാനത്താവളത്തിലത്തെിയ ഉടൻ വിളി തുടങ്ങിയ തൃശൂ൪ സ്വദേശി ഗഫൂ൪ എന്ന് പരിചയപ്പെടുത്തിയ ആൾ ഈ റാക്കറ്റിലെ ചെറിയ കണ്ണി മാത്രം. പാ൪സൽ കൊണ്ടുവന്നിട്ടില്ല എന്നറിഞ്ഞതുമുതൽ അത് തിരിച്ചുകിട്ടാൻ ഇയാൾ കാണിച്ച വെപ്രാളമാണ് അത് വാങ്ങാൻ ആളത്തെും മുമ്പ് തുറന്നുനോക്കാൻ വീട്ടുകാരോട് പറയാൻ നടുവണ്ണൂ൪ സ്വദേശിയെ പ്രേരിപ്പിച്ചത്. നാട്ടിൽ പാ൪സൽ തിരിച്ചുവാങ്ങാനത്തെിയവരിൽ ഒരാൾ പൊലീസ് പിടിയിലായതോടെ ഗഫൂറിനെ ഇവിടെ ഫോണിൽ വിളിച്ചാൽ കിട്ടാതാവുകയും ചെയ്തു. ഈ സംഭവത്തിൽ നാട്ടിൽ നടുവണ്ണൂ൪ സ്വദേശിക്ക് പാ൪സൽ എത്തിച്ചുനൽകിയ വടകര സ്വദേശി ശ്രീജിത്ത് കേസന്വേഷിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥ൪ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെ തുട൪ന്ന് ഇന്നലെ ജീവനൊടുക്കിയിരുന്നു. നിരപരാധിയായ താൻ കേസിൽ കുടുങ്ങുമെന്ന ഭയം മൂലമാണ് ശ്രീജിത്ത് ഈ കടുംകൈക്ക് തുനിഞ്ഞതെന്നാണ് പറയപ്പെടുന്നത്. അത് ശരിയാണെങ്കിൽ ഇയാളെയും അറിയാതെ മയക്കുമരുന്ന് മാഫിയ കുടുക്കിയതാവാനാണ് സാധ്യത.
കുവൈത്തിൽ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ് മയക്കുമരുന്ന് കടത്തും ഉപയോഗവും. 1997ലെ ക്രിമിനൽ നിയമ ഭേദഗതി പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വധശിക്ഷ വരെ ലഭിക്കാം. ഇതുവരെ എട്ട് പേ൪ മയക്കുമരുന്ന് കടത്തിയതിന് പിടിക്കപ്പെട്ട് വധശിക്ഷക്ക് വിധേയരായിട്ടുണ്ട്. നിരവധി മലയാളികളടക്കം 150 ഓളം ഇന്ത്യക്കാ൪ നിലവിൽ മയക്കുമരുന്ന് കേസുകളിൽ കുവൈത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.