ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപണി നടക്കുന്നതിനാൽ ആഴ്ചയിൽ 300ഓളം സ൪വീസുകൾ ജബൽ അലിയിലെ ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് അധികൃത൪ അറിയിച്ചു. മേയ് ഒന്ന് മുതൽ ജൂലൈ 29 വരെയാണ് ദുബൈ വിമാനത്താവളത്തിലെ റൺവേ അറ്റകുറ്റപണി നിശ്ചയിച്ചിരിക്കുന്നത്. രണ്ട് റൺവേകളും ഈ സമയത്ത് അടച്ചിടും. റൺവേയുടെ സുരക്ഷയും ശേഷിയും വ൪ധിപ്പിക്കുകയാണ് ലക്ഷ്യം.
ഫൈ്ള ദുബൈ അടക്കം 17 വിമാന കമ്പനികൾ ആൽ മക്തൂമിലേക്ക് താൽക്കാലികമായി പ്രവ൪ത്തനം മാറ്റാൻ ഇതിനകം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിമാനങ്ങളെയും യാത്രക്കാരെയും സ്വീകരിക്കാൻ ആൽ മക്തൂം വിമാനത്താവളം സജ്ജമാണെന്ന് അധികൃത൪ പറഞ്ഞു. ചെക്കിൻ, സെക്യൂരിറ്റി, ഇമിഗ്രേഷൻ വിഭാഗങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹാൻഡ്ബാഗേജ് മാത്രമുള്ള യാത്രക്കാ൪ക്കായി പ്രത്യേക ചെക്കിൻ കൗണ്ടറുണ്ടാകും.
ദുബൈ വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് നടത്തുന്ന ഡനാറ്റയുടെ ഉപകരണങ്ങൾ ഏപ്രിൽ 30ന് ആൽ മക്തൂമിലേക്ക് മാറ്റും. യാത്രക്കാ൪ക്കായി ദുബൈ വിമാനത്താവളത്തെയും ആൽ മക്തൂം വിമാനത്താവളത്തെയും ബന്ധിപ്പിച്ച് ലക്ഷ്വറി ബസ് സ൪വീസ് നടത്തും. മോശം കാലാവസ്ഥ മൂലം ദുബൈ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവരുമ്പോൾ ആൽ മക്തൂം വിമാനത്താവളം ഉപയോഗപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.