നിറച്ചാര്‍ത്തായി ‘പാലെറ്റ് 2014’

മനാമ: കേരള ആ൪ട്സ് ആൻറ് കൾച്ചറൽ അസോസിയേഷൻെറ ആഭിമുഖ്യത്തിൽ   ബഹ്റൈൻ പ്രതിഭ നടത്തിയ ചിത്ര രചന ക്യാമ്പും മത്സരവും പങ്കാളിത്തം കൊണ്ടും വ൪ണ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരുന്ന ചിത്രകലാ  ക്യാമ്പിൽ പ്രശസ്ത ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ക്യാമ്പ് അംഗങ്ങളെ വ൪ണ പ്രഭയുടെ മായിക പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. നൂറോളം  കുട്ടികളാണ് മൂന്ന്ദിവസത്തെ ക്യാമ്പിൽ തുട൪ച്ചയായി  പങ്കെടുത്തത്.
രാവിലെ നടന്ന ഗ്രൂപ്പ് ഒന്ന് മത്സരത്തിൽ 80 കുട്ടികൾ പങ്കെടുത്തു.  ഉച്ചക്കുശേഷം നടന്ന രണ്ടും മൂന്നും ഗ്രൂപ്പ് മത്സരങ്ങളും നല്ല പങ്കാളിത്തമായിരുന്നു.
വൈകിട്ട് നടന്ന സമൂഹ ചിത്രരചന വിഷയത്തിൻെറ പുതുമ, പങ്കാളിത്തം, വൈവിധ്യം എന്നിവയിലൂടെയാണ് ശ്രദ്ധയാക൪
ഷിച്ചത്.
അമ്പതോളം ചിത്രകാരന്മാ൪ 50 മീറ്റ൪ നീളം  വരുന്ന ഒറ്റക്യാൻവാസിൽ ‘കുതിക്കുന്ന മനുഷ്യൻ കിതക്കുന ഭൂമി’ എന്ന വിഷയത്തിലാണ് സമൂഹ ചിത്രരചന നട ത്തിയത്. പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തുന്ന കടന്നാക്രമണങ്ങളുടെ നേ൪ചിത്രം തന്നെയായിരുന്നു സൃഷ്ടികളിലേറെയും. ഭൂമിയുടെ നിലവിളികൾ, കടന്നാക്രമണങ്ങൾ, ചൂഷണം എന്നിവ പ്രതിപാദിക്കുന്ന നിരവധി ചിത്രങ്ങളാണ് രൂപപ്പെട്ടത്.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ചിത്രകാരന്മാരുടെ സൃഷ്ടികളിൽ മാനുഷിക മൂല്യങ്ങളും നന്മയും സ്ഫുരിച്ചു.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിൻെറ നാനാതുറകളിൽലുള്ളവ൪ ആശംസയ൪പ്പിക്കാൻ എത്തിയിരുന്നു.
പ്രശസ്ത ചിത്രകാരൻ സത്യദേവ് ചിത്രം വരച്ചുകൊണ്ടാണ് സമൂഹചിത്ര രചന ഉൽഘാടനം ചെയ്തത്. ബഹ്റൈൻ പ്രതിഭ പ്രസിഡൻറ് എൻ,കെ .വീരമണി ,സെക്രട്ടറി ശ്രീജിത്ത് , സി വി നാരായണൻ ,പി ടി നാരായണൻ പാലറ്റ് കൺവീന൪ വിപിൻ കുമാ൪ ,ശരത് മേനോൻ തുടങ്ങിയവ൪ പരിപാടികൾക്ക് നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.