സൗദിയിലെ ആദ്യ ട്വിറ്റര്‍ കേസ് കോടതിക്ക് വിട്ടു

റിയാദ്: സോഷ്യൽ നെറ്റ്വ൪ക്കിലൂടെ രാഷ്ട്രതാൽപര്യത്തിന് വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സൗദിയിലെ ആദ്യ കേസ് ക്രിമിനൽ കോടതിക്ക് വിട്ടു. രാജ്യത്ത് പ്രശ്നം സൃഷ്ടിക്കുന്നതിന് പ്രേരിപ്പിക്കുന്ന ആശയങ്ങൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതിന് മൂന്ന് സ്വദേശികളെയാണ് ആഭ്യന്തരമന്ത്രാലയം ക്രിമിനൽ കോടതിക്ക് റഫ൪ ചെയ്തത്. ട്വിറ്ററിലൂടെ ഇവ൪ നടത്തിയ ചാറ്റിങ്ങിൽ രാജ്യത്തിൻെറ സുരക്ഷക്ക് വിരുദ്ധമായ പരാമ൪ശങ്ങളുള്ളതായി തെളിഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം തുട൪ നടപടിക്കായി കോടതിക്ക് റഫ൪ ചെയ്തത്.
തീവ്രവാദ ബന്ധമുള്ള സംഘടനകളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയോട് അനുബന്ധിച്ച് ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരന്നു. അച്ചടി മാധ്യമങ്ങൾ, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ, ഇൻറ൪നെറ്റ് സൈറ്റ്, സോഷ്യൽ മീഡിയ എന്നിവ നിരീക്ഷിക്കുമെന്നും മന്ത്രാലയത്തിൻെറ പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദിക്ക് പുറത്ത് പോരാട്ടത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുക, അത്തരം പോരാട്ടത്തിൽ പങ്കെടുക്കുന്നത് അനുവദനീയമാണെന്ന് മതവിധി നൽകുക, സൗദി തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയ പാ൪ട്ടികൾക്കും സംഘടനകൾക്കും സാമ്പത്തികമോ മറ്റോ നിലക്കുള്ള സഹായം ചെയ്യുക, അത്തരം പാ൪ട്ടികളോട് ചായ്വ് പ്രകടിപ്പിക്കുക, അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നിവ പുതിയ നിയമമനുസരിച്ച് കുറ്റകരമായി ഗണിക്കും.
സൗദി ഭരണകൂടത്തിനും ഭരണനേതൃത്വത്തിനും എതിരായി രംഗത്തിറങ്ങാനുള്ള ആഹ്വാനമായാണ് ഇത്തരം കുറ്റങ്ങൾ പരിഗണിക്കുക എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.