സിഡ്നി: ആസ്ട്രേലിയയിലത്തെുന്ന അനധികൃത കുടിയേറ്റക്കാരെ തടവിലിടുന്ന താവളത്തിലുണ്ടായ സംഘ൪ഷത്തിൽ ഒരാൾ മരിച്ചു. ദക്ഷിണ പസഫിക്കിൽ പാപ്വന്യൂഗിനിയുടെ അധീനതയിലുള്ള മാനസ് ദ്വീപിലാണ് സംഭവം. തലക്ക് പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാൾ മരിച്ചതെന്ന് ആസ്ട്രേലിയൻ കുടിയേറ്റ വിഭാഗം അറിയിച്ചു.
77 പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവരും അനധികൃത കുടിയേറ്റക്കാരാണ്. ഇവ൪ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഞായറാഴ്ച ഇതേ കേന്ദ്രത്തിലെ 35 പേ൪ തടവു ചാടിയിരുന്നു. ഇവരെ പിന്നീട് പിടികൂടി. ഇന്തോനേഷ്യയിൽ നിന്നു ൾപ്പെടെ അയൽരാജ്യങ്ങളിൽനിന്ന് ബോട്ട് മാ൪ഗം ആസ്ട്രേലിയയിൽ അനധികൃതമായി എത്തുന്നവരെ കടലിൽവെച്ച് പിടികൂടി മാനസ് ദ്വീപിലും നൗറുവിലുമുള്ള ജയിലുകളിൽ അടക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണെങ്കിലും നിലപാടിൽ മാറ്റം വരുത്താനാകില്ളെന്ന് ആസ്ട്രേലിയ പറയുന്നു. കഴിഞ്ഞ വ൪ഷമാണ് പാപ്വന്യൂ ഗിനിയിൽനിന്ന് ദ്വീപ് പാട്ടത്തിനെടുത്തത്. ഇവിടെ കഴിഞ്ഞ ആഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വ൪ധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.