മൂന്ന് മാസത്തിനുള്ളില്‍ സൗദിയില്‍ പിടിയിലായത് നാല് ലക്ഷത്തിലേറെപേര്‍

റിയാദ്: അനധികൃത തൊഴിലാളികളെ കണ്ടത്തെി നാടുകത്തുന്നതിന് 3 മാസമായി നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ തെരച്ചിലിൽ ഇതുവരെയായി 422429 പേ൪ പിടിയിലായതായി അധികൃത൪ വ്യക്തമാക്കി. വിദേശികൾ തിങ്ങിതാമസിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചാണ് വിവിധ പ്രവിശ്യകളിൽ തെരച്ചിൽ നടപടി പുരോഗമിക്കുന്നത്. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി ആസൂത്രണം ചെയ്ത് നടത്തുന്ന പരിശോധനയിൽ ഇന്ത്യക്കാരടക്കം നൂറുകണക്കിന് വിദേശികളാണ് പിടിയിലാകുന്നത്.
പിടിയിലായവരിൽ 290991 പേരെ ഇതിനകം രാജ്യത്ത്നിന്ന് കയറ്റിവിട്ടു. യാത്ര നടപടികൾ പൂ൪ത്തിയാക്കി കയറ്റിവിടാൻ 26038 പേരെ വിവിധ പ്രവിശ്യകളെിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുകയാണ്.
ഇവരിൽ പുരുഷന്മാരെ കൂടാതെ സ്ത്രീകളും കുട്ടികളുമുണ്ട്. സുരക്ഷാവിഭാഗം പിടികൂടിയവരിൽ നിയമം ലംഘിച്ച് അതി൪ത്തികടന്ന് രാജ്യത്തേക്ക് നുയഞ്ഞുകയറാൻ ശ്രമിച്ച 105400 പേരും ഉൾപ്പെടുമെന്നും അധികൃത൪ അറിയിച്ചു.
നാല് മാസം നീട്ടിനൽകിയ ഇളവ്കാലപരിധി അവസാനിച്ച നവംബ൪ നാല് മുതലാണ് അനധികൃത വിദേശി തൊഴിലാളികൾക്കായുള്ള തെരച്ചിൽ പ്രക്രിയ സുരക്ഷാവിഭാഗം ആരംഭിച്ചത്. അതേസമയം റിയാദിൻെറ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ തുടരുകയാണ്. വിദേശികളായ അനധികൃത കച്ചവടക്കാ൪ വ്യാപകമായി കാണപ്പെടുന്ന കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും മുൻകൂട്ടിനടത്തുന്ന നിരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് തെരച്ചിൽ നടപടികൾ. വരുംദിവസങ്ങളിൽ ഇത്തരം മേഖലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ ശക്തിപ്പെടുത്തുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.