പന്ന്യന്‍െറ മുടിയും ന്യൂജനറേഷന്‍ നയവും

സോളാറിൻെറ പേരിൽ നിയമസഭക്കകത്ത് ഉയ൪ന്ന കാറും കോളും കെട്ടടങ്ങി. വ൪ഷകാല സമ്മേളനത്തിലെ സഭാ സ്തംഭനവും സഭാനടപടികൾ വെട്ടിച്ചുരുക്കിയതും ചരിത്രരേഖയായിമാറി. ഗവ൪ണറുടെ നയപ്രഖ്യാപന ദിവസം  പ്രതിപക്ഷം പ്ളക്കാഡും ബാനറുകളുമായി സഭയിൽ എത്തിയത് പഴയ സംഭവങ്ങളുടെ ഓ൪മപ്പെടുത്തലിന് കാരണമായെങ്കിലും തിങ്കളാഴ്ച ആരംഭിച്ച നന്ദിപ്രമേയച൪ച്ചയിൽ ഇരുപക്ഷത്ത് നിന്നും കേട്ടത് ലോക്സഭാ തെരഞ്ഞെടുപ്പും മതനിരപേക്ഷതയും.
നരേന്ദ്രമോദി അധികാരത്തിൽ വരുന്നത് തടയണമെന്ന കാര്യത്തിൽ ഇരുപക്ഷത്തിനും അഭിപ്രായവ്യത്യാസമില്ല. പകരം ആര് എന്ന കാര്യത്തിലാണ് ത൪ക്കം. ഇതിനിടെ പന്ന്യൻ രവീന്ദ്രൻെറ മുടിയും സി.പി.ഐയുടെ വള൪ച്ചയും ത൪ക്കത്തിന് വഴിയൊരുക്കി.
ഇടതുപക്ഷത്തിൻെറ നേതൃത്വത്തിൽ മതേതരത്വ സ൪ക്കാ൪ അധികാരത്തിൽ വരുമെന്ന് ആ൪.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് സ്വപ്നം കാണുമ്പോൾ ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സ൪ക്കാ൪ ശ്രമിക്കുന്നതെന്ന മുന്നറിയിപ്പാണ് സി.പി.എം നേതാവ് ഇ.പി.ജയരാജൻ നൽകിയത്.
നന്ദിപ്രമേയം അവതരിപ്പിച്ച ബെന്നി ബെഹ്നാൻ നയപ്രഖ്യാപനപ്രസംഗത്തെ ന്യൂജനറേഷൻ എന്ന് വിശേഷിപ്പിച്ചപ്പോൾ ജി.സുധാകരന് സംശയം, നയപ്രഖ്യാപനം എങ്ങനെ ന്യൂജനറേഷൻ ആകുമെന്ന്.
പന്ന്യൻ രവീന്ദ്രൻെറ മുടി പോലെ സി.പി.ഐയുടെ വള൪ച്ച താഴേക്കാണെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞത് പ്രതിഷേധത്തിന് കാരണമായി. എന്നാൽ, മുടി മുകളിലേക്ക് വളരണമെന്ന് ഏത് ഭരണഘടനയിലാണ് പറയുന്നതെന്ന ജി.സുധാകരൻെറ ക്രമപ്രശ്നമാകട്ടെ ചിരി പട൪ത്തി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻെറ  പ്രസംഗം സഭ നിശ്ശബ്ദമായാണ്് കേട്ടിരുന്നത്.
ഒരു മുന്നണിയായി ഒറ്റക്കെട്ടായി മോദിയുടെ വരവ് തടയണമെന്നാണ് കെ.എൻ.എ.ഖാദറിൻെറ നിലപാട്. സംസ്ഥാനത്തെ 20 സീറ്റും സോണിയ ഗാന്ധിക്ക് പിന്തുണ നൽകുന്നവരായതിനാൽ ഇതേക്കുറിച്ച് ച൪ച്ച ചെയ്ത് സമയം കളയേണ്ടതില്ളെന്നാണ് സ൪ക്കാ൪ ചീഫ് വിപ്പ് പി.സി.ജോ൪ജിൻെറ പക്ഷം.
സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോൾ വിനീതൻ എന്ന പദം സോഷ്യൽ മീഡിയകളിൽ നിന്ന് അപ്രത്യക്ഷമായെന്നും പ്ളിനിതനായി എന്ന വാക്ക് രൂപപ്പെട്ടുവെന്നുമാണ് പി.സി.വിഷ്ണുനാഥിൻെറ കണ്ടത്തെൽ. തന്നെ മുഖ്യമന്ത്രിയാക്കാൻ  ക്ഷണിച്ചെന്ന കെ.ആ൪.ഗൗരിയമ്മയുടെ വെളിപ്പെടുത്തൽ വന്നതോടെ സി.പി.എം വെട്ടിലായെന്ന് ‘മാധ്യമം’ വാ൪ത്ത ഉയ൪ത്തി വിഷ്ണുനാഥ് പറഞ്ഞെങ്കിലും സി.പി.എം നേതാക്കളാരും പ്രതികരിച്ചില്ല.
വധശിക്ഷക്ക് വിധിക്കപ്പെട്ട അനാഥബാലൻെറ മാനസികാവസ്ഥയിലുള്ള നയപ്രഖ്യാപനമെന്നാണ് എസ്.ശ൪മയുടെ വിശേഷണം. പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ് ജീവിതത്തിലാദ്യമായി ചിരിച്ചത് ദേശീയപാതയുടെ വീതികുറക്കണമെന്ന കേരളത്തിൻെറ നിവേദനം ലഭിച്ചപ്പോഴാണെന്നാണ് എളമരം കരീമിൻെറ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.