നെന്മേനി ഇനി സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്ത്

കോളിയാടി: നെന്മേനി ഗ്രാമപഞ്ചായത്തിലെ സമ്പൂ൪ണ പെൻഷൻ പ്രഖ്യാപന സമ്മേളനം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. വിജയ ഉദ്ഘാടനം ചെയ്തു. ക൪ഷക തൊഴിലാളി പെൻഷൻ, വാ൪ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, കിസാൻ അഭിമാൻ പെൻഷൻ എന്നീയിനങ്ങളിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പരിധിയിൽ 4778 പേ൪ക്ക് പെൻഷൻ ഉറപ്പുവരുത്തിയാണ് പ്രഖ്യാപനം നടന്നത്. പഞ്ചായത്തിലെ മുഴുവൻ വാ൪ഡുകളിലും കാമ്പയിൻ സംഘടിപ്പിച്ചും പെൻഷൻ അദാലത്ത് നടത്തിയുമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
കോളിയാടി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ജയാമുരളി അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.ടി. മാത്യു സമ്പൂ൪ണ പെൻഷൻ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ഡെ. ഡയറക്ട൪ എം. ഭാസ്കരൻ സ൪ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഇ. വിനയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം. ജോയിൽ, കെ.വി. ശശി, ബീന വിജയൻ, ബ്ളോക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ, കെ.കെ. പ്രേമചന്ദ്രൻ, ഷീല പുഞ്ചവയൽ, ഷീജ രാജു, പി.കെ. മോഹനൻ, നസീ൪ കൂരിയാടൻ, ബെന്നി ജോസഫ്, സി.കെ. വേലായുധൻ, വി. മോഹനൻ, വി.ജെ. തോമസ്, പി. മൊയ്തീൻ, സതീഷ് കരടിപ്പാറ, എൻ.കെ. മുഹമ്മദ്കുട്ടി എന്നിവ൪ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ആ൪. സാജൻ സ്വാഗതവും വി. ഹംസ നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.