ലണ്ടൻ: കുറഞ്ഞ ചെലവിൽ നി൪മിച്ച ആകാശ് ടാബ്ലറ്റ് കമ്പ്യൂട്ടറിൻെറ രണ്ടാം പതിപ്പ് ബ്രിട്ടനിൽ പുറത്തിറക്കി. ‘ഡാറ്റ വിൻഡ്’ എന്ന ഇന്ത്യൻ കമ്പനി തയാറാക്കിയ ‘ആകാശ് 2’ൽ ഇൻറ൪നെറ്റ് സേവനം മുതൽ കമ്പ്യൂട്ടറുകളിലെ ഇതര സൗകര്യങ്ങൾ വരെ ലഭ്യമാകും. 30 പൗണ്ട് (3,000 രൂപ)ആണ് ബ്രിട്ടനിലെ വില. ആകാശിൻെറ ഒന്നാം പതിപ്പ് 2011ലാണ് ആദ്യമായി ഇന്ത്യയിൽ പുറത്തിറങ്ങിയത്. വിദ്യാ൪ഥികളെ ഉന്നമിട്ട് തയാറാക്കിയ ആകാശിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ, പുതിയ പതിപ്പ് കൂടുതൽ അംഗീകാരം നേടുമെന്ന് നി൪മാതാക്കൾ പ്രത്യാശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.