കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പൊലീസ് ഉദ്യോഗസ്ഥരിലേക്കും ഓഫിസേഴ്സ് അസോസിയേഷനില്‍നിന്ന് മാറ്റണമെന്ന് സി.ഐമാര്‍

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോര് സംഘടനാതലത്തിലേക്കും വ്യാപിച്ച സാഹചര്യത്തിൽ തങ്ങളെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനിൽനിന്ന് മാറ്റണമെന്ന് സി.ഐമാ൪. ഈ ആവശ്യമുന്നയിച്ച് ഒരുവിഭാഗം സി.ഐമാ൪ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവ൪ക്ക് നിവേദനം സമ൪പ്പിച്ചു. ഡിവൈ.എസ്.പിമാ൪ മുതൽ നോൺ ഐ.പി.എസ് ഉദ്യോഗസ്ഥ൪ വരെ അംഗങ്ങളായ കേരള പൊലീസ് സ൪വീസ് ഓഫിസേഴ്സ് അസോസിയേഷനിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നിയന്ത്രണം പൂ൪ണമായും ഐ ഗ്രൂപ്പ് അനുഭാവികളുടെ കൈകളിലാണ്. ഇതുസംബന്ധിച്ച ത൪ക്കമാണ് സംസ്ഥാന പ്രസിഡൻറായിരുന്ന എം.എ. അബ്ദുൽ റഹീമിൻെറ രാജിയിൽ കലാശിച്ചത്. എന്നാൽ ഈ രാജികൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ളെന്നും ഇനിയും രാജിയുണ്ടാകുമെന്നുമാണ് വിവരം.
ഓഫിസേഴ്സ് അസോസിയേഷൻ അംഗങ്ങളിൽ കൂടുതലും ലോക്കൽ പൊലീസിലുള്ളവരാണ്. എന്നാൽ അവരുടെ താൽപര്യം സംരക്ഷിക്കുന്നതിന് ഒരു നടപടിയും സംഘടനയിൽ ഉണ്ടാകുന്നില്ലത്രെ. ബറ്റാലിയനിലെ സ൪ക്കിൾ ഇൻസ്പെക്ട൪ ആയ ബി. ഹരികുമാറിനെ അസോസിയേഷൻെറ പുതിയ പ്രസിഡൻറായി നിയോഗിച്ചതിനെതിരെയും പ്രതിഷേധം ശക്തമാണ്.
അസോസിയേഷനെ പൂ൪ണമായും ഗ്രൂപ്പ് വത്കരിച്ചുവെന്ന പരാതിയാണ് ഒരു പക്ഷത്തിനുള്ളത്. കെ. കരുണാകരൻെറ അടുത്തയാളായിരുന്ന കെ. മണികണ്ഠൻ നായരാണ് അസോസിയേഷൻെറ ജന.സെക്രട്ടറി. കെ. മുരളീധരൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻെറ സുരക്ഷാചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് പുതുതായി ചുമതലയേറ്റ ഹരികുമാറെന്നും അവ൪ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അസോസിയേഷനെ ഗ്രൂപ്പുവത്കരിക്കുന്നുവെന്ന ആരോപണം ഉയ൪ത്തുന്നത്.
തൃശൂരിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഭാവന പിരിക്കുന്നതിൽ ഉരുത്തിരിഞ്ഞ അഭിപ്രായവ്യത്യാസം ബറ്റാലിയൻ സീനിയോറിറ്റി ത൪ക്കം പരിഹരിക്കുന്നതിൽ എത്തിയപ്പോൾ രൂക്ഷമാകുകയായിരുന്നു. സംഭാവന വാങ്ങുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന മുൻ പ്രസിഡൻറിൻെറ നി൪ദേശം ജനറൽ സെക്രട്ടറിയും കൂട്ടരും അംഗീകരിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അതിനുപിന്നാലെയാണ് സ്ഥാനക്കയറ്റ വിഷയം വന്നത്. നേരിട്ട് എസ്.ഐമാരായി പ്രവേശിച്ച് ലോക്കലിൽ ജോലി നോക്കുന്നവ൪ക്ക് പ്രമോഷൻ ലഭിക്കുന്നതിനേക്കാൾ അനായാസമായി ബറ്റാലിയനിലെ ഉദ്യോഗസ്ഥ൪ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ട്. ഇതിനെ ചൊല്ലിയുള്ള ത൪ക്കമാണ് ലോക്കൽ സി.ഐ കൂടിയായ പ്രസിഡൻറിൻെറ രാജിയിൽ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.