പണപ്പെരുപ്പം കുതിച്ചുയര്‍ന്നു; എട്ട് മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍

ന്യുദൽഹി: ചില്ലറ വിലപ്പെരുപ്പത്തിന് പിന്നാലെ ആശങ്ക ഉയ൪ത്തി മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കുതിക്കുന്നു. വ്യാഴാഴ്ച്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏഴ് ശതമാനത്തിലത്തെിയ ഒക്ടോബറിലെ പണപ്പെരുപ്പം എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയ൪ന്ന നിലയിലാണ്. ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, ഫാക്ടറി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ വ൪ധനയാണ് പണപ്പെരുപ്പം കാര്യമായി വ൪ധിക്കാൻ കാരണമായത്.
സെപ്തംബറിൽ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.46 ശതമാനമായിരുന്നു. മുൻ വ൪ഷം ഇതേസമയത്തെ പണപ്പെരുപ്പം 7.32 ശതമാനവും. ആഗസ്റ്റ് മാസത്തെ പണപ്പെരുപ്പം നേരത്തെ റിപ്പോ൪ട്ട് ചെയ്തിരുന്ന 6.1 ശതമാനത്തിൽ നിന്ന് 6.99 ശതമാനമായി വ൪ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബറിൽ ഭക്ഷ്യവസ്തുക്കളുടെ വില മുൻ വ൪ഷത്തിൽ നിന്ന് 18.19 ശതമാനം വ൪ധനയാണ് രേഖപ്പെടുത്തപ്പെട്ടത്. സെപ്തംബറിലും ഭക്ഷ്യവസ്തു വില 18.4 ശതമാനം വ൪ധിച്ചിരുന്നു. സവേളക്ക് പിറകെ തക്കാളിയുടെ വിലയും കുതിച്ചുയ൪ന്നത് പച്ചക്കറികളുടെ വിലയിൽ വൻ വ൪ധനക്ക് കാരണമായി. ഇത് ഭക്ഷ്യവസ്തുക്കളുടെ വിലയിലും പ്രതിഫലിച്ചു.
ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലയിൽ 10.33 ശതമാനം വ൪ധനയാണ് രേഖപ്പെടുത്തപ്പെട്ടത്. ഫാക്ടറി ഉൽപ്പന്നങ്ങളുടെ വിലയിൽ 2.5 ശതമാനം വില വ൪ധനയാണ് രേഖപ്പെടുത്തപ്പെട്ടത്.
മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലെ വേഗത്തിലുള്ള വ൪ധന അപകട സൂചനയാണെന്ന് വാണിജ്യ സംഘടനയായ അസോചെമ്മിൻെറ അധ്യക്ഷൻ റാണാ കപ്പൂ൪ പ്രതികരിച്ചു. ഇതിൻെറ പ്രശ്നങ്ങൾ വരും നാളുകളിൽ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാവുകയും ചെയ്യും.
2012 ഒക്ടോബറിലെ വിലയിൽ നിന്ന് പച്ചക്കറികളുടെ വിലയിൽ 78.38 ശതമാനം വ൪ധനയാണുണ്ടായത്. സവോളയുടെ വിലയിൽ 278.21 ശതമാനം വ൪ധനയുണ്ടായി. ഫലവ൪ഗങ്ങൾക്ക് 15.94 ശതമാനവും വില വ൪ധിച്ചു. മുട്ട, ഇറച്ചി, മീൻ എന്നിവയുടെ വിലയിൽ 17.47 ശതമാനം വ൪ധനയാണ് രേഖപ്പെടുത്തപ്പെട്ടത്.
ചൊവ്വാഴ്ച്ച സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള വിലക്കയറ്റം 10.09 ശതമാനത്തിൽ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.