റിഫ സ്ഫോടനം: ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം

മനാമ: കഴിഞ്ഞ റമദാനിൽ റിഫ ശൈഖ് സൽമാൻ മസ്ജിദിന് സമീപമുണ്ടായ തീവ്രവാദ സ്ഫോടനത്തിലുൾപ്പെട്ട ആദ്യരണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും മൂന്നും നാലൂം പ്രതികൾക്ക് 15 വ൪ഷം തടവും ഹൈക്രിമിനൽ കോടതി വിധിച്ചു. രാജ്യത്തെ നിയമവ്യവസ്ഥക്ക് വിരുദ്ധമായി സംഘടിക്കുകയും ജനങ്ങളെയും പൊതുമുതലിനെയും ലക്ഷ്യം വെച്ച് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്തെന്നാണ് ഇവ൪ക്കെതിരെയുള്ള കേസ്. സ്വാതന്ത്ര്യത്തിനും പൊതു അവകാശങ്ങൾക്കും എതിരായി പ്രതികൾ തീവ്രവാദ പ്രവ൪ത്തനത്തിലേ൪പ്പെടുകയും ചെയ്തു. സ്ഫോടനം നടത്താനുപയോഗിച്ച കാറുകൾ മോഷ്ടിച്ച കേസും ഇവരുടെ മേലുണ്ട്. പള്ളിയിൽ തറാവീഹ് നമസ്കാരം നടന്നുകൊണ്ടിരിക്കെ അവരെ ലക്ഷ്യമിട്ടാണ് പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്. ഇവരെ ചോദ്യം ചെയ്യുകയും തെളിവെടുക്കുകയും ചെയ്തിരുന്നു. കാമറ ദൃശ്യങ്ങളും മറ്റു തെളിവുകളും പ്രതികൾ കുറ്റകൃത്യം നടത്തിയതായി വ്യക്തമാക്കപ്പെട്ട സാഹചര്യത്തിലാണ് ഇവ൪ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്.
വ്യക്തികളുടെ സുരക്ഷ അപായപ്പെടുത്തൽ, പൊതു, സ്വകര്യ സ്വത്തുക്കൾക്ക് നാശമുണ്ടാക്കൽ, സ്വാതന്ത്ര്യത്തിലേക്കും അവകാശത്തിലേക്കും അതിക്രമിച്ചുകയറൽ എന്നീ ലക്ഷ്യങ്ങളോടെ നിയമ വിരുദ്ധമായി ഭീകര സംഘമുണ്ടാക്കൽ, തങ്ങളുടെ നീചവൃത്തി നടപ്പാക്കാനും നേടാനുമായി ഭീകരവാദം ഉപയോഗിക്കൽ എന്നീ കുറ്റങ്ങളിലാണ് പ്രതികൾക്ക് ശിക്ഷ. കഴിഞ്ഞ ജൂലൈ 17ന് രാത്രി 8.25 ഓടെ വെസ്റ്റ് റിഫയിലെ ശൈഖ് ഈസാ ബിൻ സൽമാൻ പള്ളിയുടെ കാ൪ പാ൪ക്കിലാണ് തീവ്രവാദികൾ കാ൪ ബോംബ് സ്ഫോടനം നടത്തിയത്. ഈ സമയം പള്ളിയിൽ വിശ്വാസികൾ തറാവീഫ് നമസ്കാരം നി൪വഹിക്കുകയായിരുന്നു.രണ്ടു ഗ്യാസ് സിലിണ്ടറകളും ഇലക്ട്രിക് സ൪ക്യൂട്ടും ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പരിശോധനയിൽ വ്യക്തമായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.