വിധവകളുടെ ജനവിധി രമണ്‍സിങ്ങിന് നിര്‍ണായകം

നാരായൺപൂ൪: നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് കോൺഗ്രസ് നേതാക്കളുടെ വിധവകൾ ജനവിധി തേടുന്ന ഛത്തിസ്ഗഢിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പ് മുഖ്യമന്ത്രി രമൺസിങ്ങിന് നി൪ണായകം.  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വത്തിലേക്ക് പറഞ്ഞുകേട്ട ഛത്തിസ്ഗഢ്  മുഖ്യമന്ത്രി രമൺസിങ്ങിൻെറ ജനവിധി നി൪ണയിക്കുന്ന ഇന്ന് ബി.ജെ.പിക്ക് ഭരണം സമ്മാനിച്ച ബസ്തറിലെ 12 മണ്ഡലങ്ങളും വിധിയെഴുതും.
അരിയും ആംബുലൻസും ആശുപത്രി പ്രസവവും വോട്ടാക്കി ഛത്തിസ്ഗഢിൽ ഹാട്രിക് വിജയം തേടുന്ന രമൺസിങ്ങിന് സ്വന്തം മണ്ഡലത്തിൽ പോലും കടുത്ത മത്സരം നേരിടേണ്ടി വന്നത് എക്സിറ്റ് പോളുകൾ പ്രവചിച്ചപോലെ കാര്യങ്ങൾ എളുപ്പമായിരിക്കില്ളെന്ന സൂചനയാണ് നൽകുന്നത്. ദ൪ഭയിലെ ജീറംഘാട്ടിയിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉദയ് മുതലിയാരുടെ ഭാര്യ അൽക മുതലിയാരെ മുഖ്യമന്ത്രിയുടെ രാജ്നന്ദ്ഗഢ് മണ്ഡലത്തിലിറക്കി സഹതാപം വോട്ടാക്കാൻ കോൺഗ്രസ് നടത്തിയ ശ്രമമാണ് മത്സരം കടുത്തതാക്കിയത്.
സംസ്ഥാന സ൪ക്കാറിൻെറ വീഴ്ച മൂലം നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരോട് അനുകമ്പ കാണിച്ച് അൽക മത്സരിക്കുന്ന രാജ്നന്ദ്ഗഢിൽ നിന്ന് മുഖ്യമന്ത്രി പിൻവാങ്ങണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ രമൺസിങ്ങിന് അൽകയുടെ വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തെ ചെറുക്കാൻ സ്വന്തം മകനെ മുഴുസമയവും മണ്ഡലത്തിൽ നി൪ത്തേണ്ടിവന്നു. രമൺസിങ്ങിനെ തോൽപ്പിക്കാൻ കഴിയുമെന്ന് കരുതുന്നില്ളെങ്കിലും കടുത്ത മത്സരത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞ സംതൃപ്തിയിലാണ് കോൺഗ്രസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.