പുസ്തകം പ്രകാശനം ചെയ്തു

ദോഹ: അൽ ജസീറ സെൻറ൪ ഫോ൪ സ്റ്റഡീസിൻെറ ആഭിമുഖ്യത്തിൽ ‘ദ൪ഫു൪; ഒരു പതിറ്റാണ്ടു കാലത്തെ പ്രതിസന്ധി’ പുസ്തകം പ്രകാശനം ചെയ്തു. സെൻറ് റെഗിസ് ഹോട്ടലിൽ നടക്കുന്ന ‘ആഫ്രിക്ക: സംഘ൪ഷം, വാഗ്ദാനം, നവോഥാനം എന്നിവയുടെ ചാലകശക്തി’ സമ്മേളനത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഡോ. അബ്ദുൽ വഹാബ് അൽ എഫൻന്ദി, ഡോ. സിദി അഹമ്മദ് ഔാദ് അഹമ്മദ് സാലെം എന്നിവ൪ ചേ൪ന്ന് എഡിറ്റ് ചെയ്ത പുസ്തകത്തിൽ പ്രശസ്തരായ 12 സുഡാനി ഗവേഷകരുടെ പഠനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ പത്ത് വ൪ഷക്കാലത്തെ ദ൪ഫുറിൻെറ അവസ്ഥകളും അവയെ കുറിച്ചുള്ള കാഴ്ചപ്പാടുകളുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. എഡിറ്റ൪മാ൪ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രകാശനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.