പി.ടി. തോമസിനെ വെട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് പ്രമേയം

തൊടുപുഴ:  ഇടുക്കി എം.പി പി.ടി. തോമസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വട്ടം കൂട്ടുന്നത് വകവെക്കാതെ യു.ഡി.എഫിലെ ഘടകകക്ഷികൾക്കെതിരെ യൂത്ത് കോൺഗ്രസ് കൊണ്ടുവന്ന പ്രമേയം കോൺഗ്രസിന് പാരയായി. കട്ടപ്പനയിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം നേതൃപരിശീലന ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്.
  കെ.എം. മാണി, പി.സി. ജോ൪ജ്, റോഷി അഗസ്റ്റിൻ, മുസ്ലിംലീഗ് നേതൃത്വം എന്നിവരെ കടുത്ത ഭാഷയിൽ വിമ൪ശിക്കുന്ന പ്രമേയം വിവാദമായതോടെ യൂത്ത് കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മാണി ഗ്രൂപ് എം.എൽ.എയെ പുകഴ്ത്തേണ്ട ഗതികേടിലായി എം.പി. നേതൃപരിശീലന ക്യാമ്പിൽ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന പതിവില്ലാതിരിക്കെ ഇത്തരമൊരു നീക്കം ആസൂത്രിതമാണെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവ൪ത്തക൪.
  യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ആശ്രിതരായി മാറിയതോടെ പ്രസ്ഥാനത്തിൻെറ ജീവൻ നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന പ്രമേയം ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനെ രൂക്ഷമായി വിമ൪ശിക്കുന്നു.  12 വ൪ഷം മുമ്പ് പാലായിൽനിന്ന് ഇടുക്കിയിൽ രാഷ്ട്രീയാഭയം തേടി വന്നയാളെ സഹായിച്ചത് കോൺഗ്രസ് പ്രസ്ഥാനമാണ്.  വികസന ഫണ്ട് വിനിയോഗിക്കുന്നതിൻെറ പേരിൽ നാടുനീളെ ഫ്ളക്സ് ബോ൪ഡ് സ്ഥാപികുകയാണ് എം.എൽ.എ. എന്നു വിമ൪ശിക്കുന്ന പ്രമേയം പി.സി.ജോ൪ജിനെയും വെറുതെവിടുന്നില്ല.
  കേരള രാഷ്ട്രീയത്തിൽ നെറികേടിൻെറ പര്യായമായി ഗവ. ചീഫ് വിപ്പ് മാറിയിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നു.  മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണുന്ന കെ.എം. മാണി അത് പി.സി. ജോ൪ജിനെക്കൊണ്ട് സാധിക്കാമെന്ന് കരുതേണ്ട.  മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായം കുറക്കുന്ന വിഷയത്തിലാണ് ലീഗിനെതിരായ വിമ൪ശം.  ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങൾക്കും പൊതുവായി ഒരു നിയമമാണെന്ന് ലീഗ് നേതൃത്വം മനസ്സിലാക്കണമെന്ന് പ്രമേയം പറയുന്നു.
 കട്ടപ്പന സ൪വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടന്ന നേതൃ പരിശീലന ക്യാമ്പിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ കമ്മിറ്റിയംഗം ബിനോയി വ൪ക്കിയാണ് പ്രമേയം അവതരിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നിന് തൊടുപുഴ പ്രസ് ക്ളബിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൽ പ്രമേയത്തെയും യൂത്ത് കോൺഗ്രസുകാരെയും ഭാഗികമായി പി.ടി. തോമസ് തള്ളിപ്പറഞ്ഞു. ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനെതിരെ പ്രമേയത്തിൽവന്ന പരാമ൪ശങ്ങളോട് എം.പി എന്ന നിലയിൽ യോജിപ്പില്ളെന്ന് അദ്ദേഹം പറഞ്ഞു. റോഷി മിടുക്കനായ എം.എൽ.എയാണ്. ഈ പ്രമേയം അവതരിപ്പിച്ചയാൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.