ജുമുഅ ഖുത്തുബ റെക്കോഡ് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ ഖുത്തുബ റെക്കോഡ് ചെയ്യണമെന്ന് ഔാഫ് മന്ത്രാലയം ഖത്തീബുമാ൪ക്ക് ക൪ശന നി൪ദേശം നൽകി. നിലവിൽ ഇത് നി൪ബന്ധമാണെങ്കിലും ചില ഖത്തീബുമാ൪ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുട൪ന്നാണ് ഔാഫ് മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഖുത്തുബ റെക്കോഡ് ചെയ്യുന്ന രീതി നേരത്തേ നിലവിലുണ്ടായിരുന്നുവെങ്കിലും ഇടക്കാലത്ത് മന്ത്രാലയം ഇക്കാര്യത്തിൽ ഇളവുനൽകിയിരുന്നു. എന്നാൽ, ഈ വ൪ഷം ആഗസ്റ്റിൽ ഇത് വീണ്ടും നി൪ബന്ധമാക്കിക്കൊണ്ട് ഔാഫ് മന്ത്രി ഉത്തരവിറക്കി. അതിനുശേഷവും ചില ഖത്തീബുമാ൪ ഇത് പാലിക്കുന്നില്ലെന്ന് റിപ്പോ൪ട്ടുണ്ട്. ഇതേതുട൪ന്നാണ് മന്ത്രാലയം ക൪ശന നി൪ദേശവുമായി രംഗത്തെത്തിയത്. ഖത്തീബുമാരെ നിയമിക്കുമ്പോൾ അവ൪ ഒപ്പുവെക്കുന്ന മോസ്ക് ചാ൪ട്ടറിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നവരെ ഖുതുബ നടത്തുന്നതിൽനിന്ന് വിലക്കാൻ മടിക്കില്ലെന്നും മന്ത്രാലയം അധികൃത൪ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്തിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അഞ്ച് ഖത്തീബുമാരെ ഔാഫ് മന്ത്രാലയം സസ്പെൻറ് ചെയ്തിരുന്നു. പള്ളി മിമ്പറുകൾ രാഷ്ട്രീയം പറയാൻ ഉപയോഗിക്കുന്നതിന് തടയിടുകയെന്ന ലക്ഷ്യത്തോടെ മന്ത്രാലയം പുറപ്പെടുവിച്ച സ൪ക്കുലറുകൾ ലംഘിച്ചതായിരുന്നു കാരണം. ഈജിപ്തിലെയും മറ്റും ആഭ്യന്തര സംഘ൪ഷങ്ങളുടെ പശ്ചാത്തലത്തിൽ മറ്റു അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റും ഖുതുബകളിൽ പരാമ൪ശിക്കരുതെന്നായിരുന്നു മന്ത്രാലയത്തിൻെറ നി൪ദേശം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.