കേരള കോണ്‍ഗ്രസിന് തിരുവഞ്ചൂരിന്‍െറ മുന്നറിയിപ്പ് ‘ഞാന്‍ കോട്ടയത്തെ വോട്ടറാണ്’

കോട്ടയം: ‘ഞാൻ കോട്ടയം മണ്ഡലത്തിലെ ഒരുവോട്ടറാണ്’-ഗവ.ചീഫ് വിപ്പ് പി.സി. ജോ൪ജ് തുട൪ച്ചയായി ആഭ്യന്തരമന്ത്രിയെ വിമ൪ശിക്കുന്നത് യു.ഡി.എഫിനാണോ കേരള കോൺഗ്രസിനാണോ ദോഷം ചെയ്യുകയെന്ന മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടിയായി കേരള കോൺഗ്രസിന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ പരോക്ഷ മുന്നറിയിപ്പ്.  കേരള കോൺഗ്രസ് എം ചെയ൪മാൻ മന്ത്രി കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി എം.പി സിറ്റിങ് സീറ്റായ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതിനെ പരോക്ഷമായി സൂചിപ്പിക്കുന്നതാണ് തിരുവഞ്ചൂരിൻെറ പരാമ൪ശം. മന്ത്രിയുടെ കഞ്ഞിക്കുഴിയിലെ ഓഫിസിൽ ഇരുന്ന് ഇക്കാര്യം പറഞ്ഞപ്പോൾ അടുത്തിരുന്ന കോട്ടയം ഡി.സി.സി പ്രസിഡൻറ് ടോമി കല്ലാനി പൂരിപ്പിച്ചത് ഇങ്ങനെ-‘ഞാനും കോട്ടയത്തെ വോട്ടറാണ്’.
ജില്ലയിൽ കോൺഗ്രസ് -കേരള കോൺഗ്രസ് ബന്ധം ഉലയാൻ പി.സി. ജോ൪ജിൻെറ നിലപാടുകൾ കാരണമായിട്ടുണ്ട്. അദ്ദേഹത്തിൻെറ തട്ടകമായ പൂഞ്ഞാറിലും ഈരാറ്റുപേട്ട,മുണ്ടക്കയം,എരുമേലി ഭാഗങ്ങളിലും കോൺഗ്രസ് ജനപ്രതിനിധികൾ ജോ൪ജിനെ ബഹിഷ്കരിക്കുകയാണ്. ഡി.സി.സി പരസ്യമായി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടില്ളെങ്കിലും ജോ൪ജിനെ കേരള കോൺഗ്രസ് തന്നെ നിയന്ത്രിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. മുണ്ടക്കയത്ത് പി.സി. ജോ൪ജിനൊപ്പം പൊതുവേദി പങ്കിടുന്ന കോൺഗ്രസ് ജനപ്രതിനിധികൾക്ക് എതിരെ ബ്ളോക് കോൺഗ്രസ് കമ്മിറ്റി അച്ചടക്ക നടപടി വരെ എടുത്തിട്ടുണ്ട്.
കേരള കോൺഗ്രസ് എമ്മിൻെറ ഉറച്ച ലോക്സഭാ  സീറ്റായ കോട്ടയത്ത് അത് അങ്ങനെ വകവെച്ചുകൊടുക്കാൻ കഴിയില്ളെന്ന സന്ദേശമാണ് ഡി.സി.സിയും ഇപ്പോൾ പരോക്ഷമായി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും വ്യക്തമാക്കുന്നത്. കോൺഗ്രസ്-കേരള കോൺഗ്രസ് പ്രവ൪ത്തക൪ തമ്മിൽ പരസ്യ ഏറ്റുമുട്ടലിന് വരെ പി.സി. ജോ൪ജിൻെറ പരാമ൪ശങ്ങൾ കാരണമാകുന്നത് കേരള കോൺഗ്രസിനും തലവേദനയായി. ജോസ് കെ. മാണിയുടെ വിജയ സാധ്യതകൾക്ക് തടസ്സമാകുന്ന തരത്തിൽ പി.സി. ജോ൪ജ് കാര്യങ്ങൾ എത്തിക്കരുതെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നൽകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.