യു.എസ് വിസ കേസ് നേരിടാന്‍ ഇന്‍ഫോസിസ് ചെലവിടുന്നത് 213.71 കോടി

ബംഗളൂരു: യു.എസ് വിസ ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുൻ ജീവനക്കാ൪ നൽകിയ പരാതിയിൽ നിയമയുദ്ധത്തിന് രാജ്യത്തെ പ്രധാന ഐ.ടി കമ്പനിയായ ഇൻഫോസിസ് ചെലവിടുന്നത് 213.71  (35 ദശലക്ഷം ഡോള൪) കോടിരൂപ. കേസിൽ നടപടിയുണ്ടായാൽ കമ്പനിയുടെ കയറ്റുമതിയിൽ
വൻ ഇടിവുണ്ടാകും.
ഈ സാമ്പത്തിക വ൪ഷത്തെ രണ്ടാം പാദത്തിലാണ് യു.എസ് കോടതിയുമായുള്ള നിയമയുദ്ധത്തിനുള്ള പണം നീക്കിവെച്ചിരിക്കുന്നത്.
യു.എസിലെ അൽബാമയിലെ കോടതിയിലും കാലിഫോ൪ണിയയിലെ കോടതിയിലുമാണ് കേസുകളുള്ളത്.  വിസ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ടെക്സസ് കോടതി കമ്പനിക്ക് 2011 മേയിൽ നോട്ടീസ് അയച്ചിരുന്നു.
നിയമനടപടി നേരിടുന്നതിന് ഇത്രയും തുക നീക്കിവെക്കുന്നതിനാൽ കമ്പനിയുടെ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി.
ബി-1 വിസ ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുൻ ജീവനക്കാരനായ ജാക് പാമറാണ് കമ്പനിക്കെതിരെ 2011ൽ പരാതി നൽകിയത്. അമേരിക്ക സന്ദ൪ശിക്കാനും ബിസിനസ് സെമിനാറുകളിലും മറ്റും പങ്കെടുക്കാനും സ൪ക്കാ൪ അനുവദിക്കുന്നതാണ് ബി-1 വിസ.
എന്നാൽ, ഇതുപയോഗിച്ച് ഇൻഫോസിസിൽ നിയമവിരുദ്ധനിയമനം നടത്തിയെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.