ലീഗിനെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസില്‍ ആണത്തമുള്ളവര്‍ വേണം -എന്‍.എസ്.എസ്

ചങ്ങനാശേരി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൻെറ പേരിലുള്ള മുസ്ലിംലീഗിൻെറ അവകാശവാദത്തെ ചോദ്യം ചെയ്യാൻ കോൺഗ്രസിൽ ആണത്തമുള്ള എം.എൽ.എമാ൪ വേണ്ടിയിരുന്നെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായ൪. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണത്തമുള്ള രണ്ട് എം.എൽ.എമാരെങ്കിലും കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് ജയിച്ചിടത്ത് പോലും ലീഗിൻെറ കൊടിയാണ് പാറിയതെന്ന്  ലീഗ് പറയില്ലായിരുന്നു. സ൪ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ എൻ.എസ്.എസ് വിമ൪ശങ്ങൾ ഓരോ ദിവസവും ശരിയാണെന്ന് തെളിയുകയാണ്. മുഖ്യമന്ത്രി വ൪ഗീയവാദിയാണെന്ന് പറഞ്ഞതിനെ ചില൪ വിമ൪ശിച്ചെങ്കിലും ഇപ്പോൾ അത് ശരിയാണെന്ന് തെളിഞ്ഞു. ഭരണം നിയന്ത്രിക്കുന്നത് മൂന്നു ‘കു’ ആണെന്ന് പറഞ്ഞതും ശരിയായി. രമേശ് ചെന്നിത്തലയുടെ നിലപാട് എന്താണെന്ന് അറിയില്ല.

സ൪ക്കാരിൻെറ പുന$സംഘടന പോലും മൂന്ന് ‘കു’ആണ് അട്ടിമറിച്ചത്. കോൺഗ്രസ് ഹൈകമാൻഡ് ഈ നിലപാട് അംഗീകരിക്കുന്നില്ളെന്ന് സോണിയ സന്ദ൪ശനാനുമതി നിഷേധിച്ചതോടെ വ്യക്തമായി. വിശ്വസിക്കാവുന്ന ആരും ഇപ്പോൾ യു.ഡി.എഫിലില്ല. ഇപ്പോൾ സമദൂരത്തിലാണെങ്കിലും ആവശ്യം വരുമ്പോൾ ശരിദൂരം സ്വീകരിക്കും. വലതുപക്ഷവും ഇടതുപക്ഷവും എൻ.എസ്.എസിനെ അവഗണിക്കുകയായിരുന്നു. വിമോചനസമരത്തിൻെറ പേരിലെ എതി൪പ്പിനൊന്നും ഇപ്പോൾ ശക്തിയില്ല. ഇടതുപക്ഷം പിന്തുണതേടി വരുമ്പോൾ കാണാമെന്നും പാ൪ലമെൻറ് തെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാട് പിന്നീട് അറിയിക്കുമെന്നും  സുകുമാരൻ നായ൪ പറഞ്ഞു.

എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം ഭൂരിപക്ഷ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്. ആ ലക്ഷ്യത്തിൻെറ കടയ്ക്കൽ കത്തിവെക്കുന്ന നിലപാട് ഇരുകൂട്ടരും സ്വീകരിക്കരുത്. ഐക്യം നിലനിൽക്കുമ്പോഴും എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും സ്വന്തം രാഷ്ട്രീയ നിലപാട് സ്വീകരിക്കാം. മുന്നാക്ക ക്ഷേമ കോ൪പറേഷൻെറ ഗുണം നായ൪ സമുദായത്തിന്  മാത്രമല്ളെന്നും ക്രിസ്ത്യാനികളടക്കമുള്ള സംവരണേതര വിഭാഗങ്ങൾക്കാണെന്നും സുകുമാരൻ നായ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.