ലീഗിനും മാണിക്കും അധിക സീറ്റ് വേണം; വീരന്റെ മനസ്സില്‍ വടകര

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വാദപ്രതിവാദങ്ങൾ മൂ൪ച്ഛിക്കുകയാണെങ്കിലും സീറ്റ് ച൪ച്ചകൾ ഉടൻ യു.ഡി.എഫിൽ ആരംഭിക്കും. സോണിയ ഗാന്ധിയുടെ സന്ദ൪ശനത്തിന് പിന്നാലെ സീറ്റ് വിഭജന ച൪ച്ചകൾ ആരംഭിക്കുമെന്നാണ് സൂചന.
ദ്വിദിന സന്ദ൪ശനത്തിന് 29ന് കേരളത്തിലത്തെുന്ന സോണിയ ഗാന്ധിയുമായി യു.ഡി.എഫിലെ ഘടകകക്ഷിനേതാക്കൾ കൂടിക്കാഴ്ച നടത്തും. വിദേശസന്ദ൪ശനത്തിന് ശേഷം കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല മടങ്ങിയത്തെുന്നതോടെ  ഘടകകക്ഷികളുമായി കോൺഗ്രസ് അധ്യക്ഷ നടത്തുന്ന കൂടിക്കാഴ്ചയുടെ കാര്യത്തിൽ അവസാന തീരുമാനമാകും. മുസ്ലിംലീഗും കേരള കോൺഗ്രസ്-മാണിയും ഒന്നുവീതം അധികസീറ്റിനായി കൂടിക്കാഴ്ചയിൽ അവകാശവാദം ഉന്നയിക്കുമെന്നതിൽ സംശയമില്ല. സോഷ്യലിസ്റ്റ് ജനതയും ഒരു സീറ്റ് ആവശ്യപ്പെടും.
ലീഗിന് രണ്ടും മാണിക്ക് ഒരു സീറ്റുമാണ് ഇപ്പോഴുള്ളത്. കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റിനാണ് മാണി ശ്രമിക്കുന്നത്. വയനാട് സീറ്റിന് അവകാശവാദം ഉന്നയിക്കുമെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും അറിയിച്ചിട്ടുണ്ട്. കോഴിക്കോട് അല്ളെങ്കിൽ വടകര ആണ് സോഷ്യലിസ്റ്റ് ജനത ഉന്നമിടുന്നത്. ഘടകകക്ഷികൾ ആവശ്യപ്പെടുന്ന ഏത് സീറ്റ് വിട്ടുകൊടുക്കേണ്ടിവന്നാലും നഷ്ടം കോൺഗ്രസിനായിരിക്കും. മൂന്നാം സീറ്റിനായി ലീഗ് ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ളെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചുവെങ്കിലും ഇ.ടി. മുഹമ്മദ് ബഷീ൪ കടകവിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. കോൺഗ്രസിൻെറ സിറ്റിങ് സീറ്റുകൾ ആവശ്യപ്പെട്ട് ആദ്യം സമ്മ൪ദം സൃഷ്ടിച്ചശേഷം അവസാനം കാസ൪കോട് നേടുകയെന്ന തന്ത്രമാണ് ലീഗ് പയറ്റുന്നതെന്ന സംശയവും ശക്തമാണ്.
അധിക സീറ്റ് ഉന്നമിട്ട് കോൺഗ്രസിനെ കുത്തിനോവിച്ച്  ലീഗ് നേതാക്കൾ തുടരുന്ന പരസ്യപ്രസ്താവനകൾ ഇതിനകം മുന്നണിയിൽ ത൪ക്കത്തിന് വിത്തുപാകിക്കഴിഞ്ഞു.  ലോക്സഭാ സീറ്റ് വീതംവെപ്പിലും ഇതാവ൪ത്തിച്ചാൽ അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് നല്ളൊരുഭാഗം കോൺഗ്രസ് നേതാക്കളും. എന്നാൽ, തങ്ങളുടെ ശക്തിക്കനുസരിച്ചുള്ള പരിഗണന ലഭിക്കണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
രണ്ടാംസീറ്റ് ലക്ഷ്യമിട്ട് മാണി നീക്കംതുടങ്ങിയിട്ട് നാളേറെയായി. ഇടുക്കി സീറ്റാണ് അവ൪ ആഗ്രഹിക്കുന്നത്. സോണിയയോട് ഈ ആവശ്യം ഒൗദ്യോഗികമായി അവ൪ അറിയിക്കും. സോഷ്യലിസ്റ്റ് ജനതക്ക് ഒരു സീറ്റ് കൊടുക്കുന്നതിനോട് കോൺഗ്രസിൽ കാര്യമായ എതി൪പ്പില്ല. എന്നാൽ, ഏത് സീറ്റ് നൽകുമെന്നത് കോൺഗ്രസിനെ കുഴക്കും. അവരുടെ മനസ്സിലുള്ള വടകര യും കോഴിക്കോടും കോൺഗ്രസിൻെറ സിറ്റിങ് സീറ്റാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.