തൊഴിലുറപ്പ് പദ്ധതി: ജില്ലയില്‍ 14.11 കോടി രൂപ ചെലവഴിച്ചു

കൽപറ്റ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾ കൊണ്ടുവരുന്ന തൊഴിലുപകരണങ്ങൾക്ക് നൽകുന്ന വാടക അഞ്ചു രൂപയായി വ൪ധിപ്പിച്ചു. തൂമ്പ, കൊട്ട, ചട്ടി, പിക്കാസ്, കമ്പിപ്പാര, കത്തികൾ മുതലായ പണി ഉപകരണങ്ങൾക്കും ആയുധങ്ങൾക്കും നിലവിൽ പഞ്ചായത്തുകൾ നൽകുന്ന വാടക മൂന്നു രൂപയാണ്. ഇത് അഞ്ചു രൂപയായി ഉയ൪ത്തി. സെപ്റ്റംബ൪ രണ്ടു മുതൽ വ൪ധനക്ക് പ്രാബല്യമുണ്ട്. കലക്ടറേറ്റിൽ ചേ൪ന്ന ജില്ലാതല സാങ്കേതിക  സമിതി യോഗത്തിലാണ് തീരുമാനം.   ജില്ലയിൽ ഈ  വ൪ഷം തൊഴിലുറപ്പ് പ്രകാരം 14.11 കോടി രൂപയാണ് ചെലവഴിച്ചത്. 1.30 കോടി രൂപ ചെലവഴിച്ച് മീനങ്ങാടി പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്.  മീനങ്ങാടിയിൽ എട്ടു കുടുംബങ്ങൾ ഇതിനകം 100 തൊഴിൽദിനങ്ങൾ പൂ൪ത്തീകരിച്ചിട്ടുണ്ട്. 1.17 കോടി ചെലവഴിച്ച പൂതാടി രണ്ടാം സ്ഥാനത്തുണ്ട്. അമ്പലവയൽ-1.11 കോടി, മാനന്തവാടി-72 ലക്ഷം, പനമരം-69 ലക്ഷം, തവിഞ്ഞാൽ-65 ലക്ഷം, നൂൽപുഴ-63 ലക്ഷം, പൊഴുതന-62 ലക്ഷം, എടവക-59 ലക്ഷം, മേപ്പാടി-58 ലക്ഷം, ബത്തേരി-54 ലക്ഷം, മൂപ്പൈനാട്-49 ലക്ഷം, തൊണ്ട൪നാട്-46 ലക്ഷം, പടിഞ്ഞാറത്തറ-45 ലക്ഷം, വെള്ളമുണ്ട-39 ലക്ഷം, കോട്ടത്തറ-38 ലക്ഷം, തിരുനെല്ലി-36 ലക്ഷം, മുട്ടിൽ-35 ലക്ഷം, കണിയാമ്പറ്റ-24 ലക്ഷം, തരിയോട്-23 ലക്ഷം, മുള്ളൻകൊല്ലി-എട്ട് ലക്ഷം എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകൾ ചെലവഴിച്ചത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.