നാല്‍പതു മീറ്റര്‍ ഉയരത്തില്‍ നിന്നു വീണ തൊഴിലാളി പരിക്കോടെ രക്ഷപ്പെട്ടു

മക്ക: ഹറം വികസനജോലികളിൽ ഏ൪പ്പെട്ടിരിക്കെ 40 മീറ്റ൪ ഉയരത്തിൽ നിന്നു താഴേക്കു വീണ തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഹറം നി൪മാണ ജോലികൾ നടന്നുവരുന്ന ശാമിയയിലാണ് സംഭവം. സ്കഫോൾഡിൽ നിന്നു പണിയെടുത്തുകൊണ്ടിരുന്ന ഈജിപ്ഷ്യൻ തൊഴിലാളിയാണ് അബദ്ധത്തിൽ അടിതെറ്റി വീണത്. 40 മീറ്റ൪ താഴേക്കു പതിച്ച തൊഴിലാളിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനും വാരിയെല്ലുകൾക്കും ക്ഷതമേറ്റു ഗുരുതരമായി പരിക്കു പറ്റിയെങ്കിലും തൊഴിലാളി ജീവനോടെ രക്ഷപ്പെട്ടത് എല്ലാവ൪ക്കും വിസ്മയമായി. മക്ക മെഡിക്കൽ സെൻററിൽ വിവിധ വിഭാഗം ഡോക്ട൪മാ൪ ഒന്നിച്ചു അടിയന്തരടീം രൂപവത്വകരിച്ച് തൊഴിലാളിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള അടിയന്തരശുശ്രൂഷ നൽകി. വിവിധ സ്പെഷലിസ്റ്റ് വിഭാഗങ്ങൾ തൊഴിലാളിയെ രക്ഷപ്പെടുത്തിയെടുക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മെഡിക്കൽ സെൻറ൪ പി.ആ൪.ഒ ജുമുഅ അൽ ഖയ്യാത്ത് പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.