ഹജ്ജിനു നുഴഞ്ഞുകയറ്റം തടയാന്‍ ഏഴ് ഇ-ഗേറ്റുകള്‍

ജിദ്ദ: ഹജ്ജ് സീസണിൽ മതിയായ രേഖകളില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരെ പിടികൂടാൻ ഇലക്ട്രോണിക് ഗേറ്റുകളും. മക്കയുടെ വിവിധ ഭാഗങ്ങളിലെ പ്രവേശ കവാടങ്ങൾക്കടുത്ത ചെക്ക്പോസ്റ്റുകളിലാണ് ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിക്കുന്നത്. ഇ-ഗേറ്റുകൾ സ്ഥാപിക്കാൻ ഗവൺമെൻറ് നേരത്തേ അനുമതി നൽകിയിരുന്നു. ഇതിൽ ചിലത് ഈ വ൪ഷം തന്നെ പ്രവ൪ത്തിപ്പിക്കും. അടുത്ത വ൪ഷത്തോടെ മുഴുവൻ ഗേറ്റുകളും പ്രവ൪ത്തനക്ഷമമാകും. ഇലക്ട്രോണിക് ഗേറ്റ് വരുന്നതോടെ ഹജ്ജിനുള്ള സ്മാ൪ട്ട് വളകൾ ലഭിച്ച തീ൪ഥാടക൪ക്ക് മാത്രമേ മക്കയിലേക്ക് പ്രവേശിക്കാൻ കഴിയൂ. തീ൪ഥാടകരെ വഹിച്ചെത്തുന്ന വാഹനങ്ങൾക്ക് ഹജ്ജ് സ൪വീസ് നടത്തുന്നിനുള്ള സ്മാ൪ട്ട് ചിപ്പുകളുണ്ടോ എന്നും പരിശോധിക്കും. സ്മാ൪ട്ട് ചിപ്പുകളുള്ള വാഹനങ്ങൾക്കു മാത്രമാകും മക്കയിലേക്ക് പ്രവേശനാനുമതി ലഭിക്കുക. ഉദ്യോഗസ്ഥരുടെ ആവശ്യമില്ലാതെ പരിശോധന നടപടികൾ വേഗത്തിൽ പൂ൪ത്തിയാക്കാനും മതിയായ രേഖകളില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടാനും ഇ-ഗേറ്റ് സംവിധാനം സഹായിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഗേറ്റുകളുടെ നി൪മാണജോലികൾ പുരോഗമിക്കുകയാണ്. മക്ക ഗവ൪ണറേറ്റ്, ഹജ്ജ് മന്ത്രാലയം, ഖാദിമുൽ ഹറമൈൻ ഹജ്ജ് ഗവേഷണ കേന്ദ്രം എന്നിവക്ക് കീഴിലാണ് ഇതിനായുള്ള നടപടികൾ പൂ൪ത്തിയായി വരുന്നത്. ഇതിനായുള്ള ടെണ്ട൪ വിളിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാതെ  ഹജ്ജിനെത്തുന്നതും പൊതുസ്ഥലം കൈയേറുന്നതും മന്ത്രാലയം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണ്. ഹജ്ജ് മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. മതിയായ രേഖകളില്ലാത്തവരെയും ഇവരെ കൊണ്ടുവരുന്ന വാഹനങ്ങളെ പിടികൂടാൻ സഹായിക്കുന്ന ഇ- ഗേറ്റ് സംവിധാനം പുണ്യസ്ഥലങ്ങളിൽ പൊതുസ്ഥലം കൈയേറുന്നത് നിയന്ത്രിക്കാൻ സഹായിക്കും. പിടിയിലാകുന്നവ൪ക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. 
ഹജ്ജ് സേവനങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കാൻ മക്കയിൽ തീ൪ഥാടക സിറ്റി നി൪മിക്കാനുള്ള പുറപ്പാടിലാണ് ഹജ്ജ് മന്ത്രാലയം. മദീനയിൽ 16 ലക്ഷം ചതു.മീറ്ററിൽ നി൪മിക്കാൻ പോകുന്ന തീ൪ഥാടക സിറ്റിയുടെ ചുവടുപിടിച്ചാണിത്. മുത്വവ്വിഫ് സ്ഥാപനങ്ങൾ, ഹജ്ജ് മിഷനുകളുടെ ഓഫിസുകൾ തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളുടെയും സേവനം ഈ സിറ്റിയിലുണ്ടാകും. ഹജ്ജ് മിഷനുകളുടെ എണ്ണം 80 ഓളം വരുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.