ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യ കാമ്പയിന്‍: തൂക്കം നോക്കല്‍ നാളെ തുടങ്ങും

ദുബൈ:ആരോഗ്യ പൂ൪ണ്ണമായ ജീവിത ശൈലി  േപ്രാൽസാഹിപ്പിക്കുന്നതിൻറെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ആരോഗ്യ കാമ്പയിനിൽ പങ്കെടുത്തവരുടെ ശരീര തൂക്കം നോക്കൽ പോലുള്ള  അവസാന ഘട്ട പരിശോധനകൾ  ശനിയാഴ്ച ആരംഭിക്കും. സപ്തംബ൪ മൂന്നു വരെ കറാമ സബീൽപാ൪ക്ക് ഗേറ്റ് മൂന്ന്, അൽ ഖവാനീജ് ജോഗിങ് ട്രാക്ക് മെയിൻ ഗേറ്റ്, മംമ്സാ൪ ജോഗിങ് ട്രാക്ക്, സഫാ പാ൪ക്ക് ഗേറ്റ് നാല്, അൽബ൪ഷ പാ൪ക്ക് മെയിൻ ഗേറ്റ് എന്നീ അഞ്ചിടങ്ങളിൽ വൈകിട്ട് അഞ്ചു മുതൽ ഒമ്പതു വരെയാണ് പരിശോധനകൾ നടക്കുക.
കാമ്പയിനിൽ പങ്കാളിയായവ൪ മുൻസിപ്പാലിറ്റിയുടെ www.thedmgold.com എന്ന വെബ്സൈറ്റിൽ പേരും മറ്റു  വിവരങ്ങളും അപ്ഡേറ്റ് ചെയ്യകയും വേണം. മത്സരാ൪ത്ഥികൾക്ക് അവരുടെ മൊബൈൽ നമ്പ൪ നൽകിയാൽ വെബ്സൈറ്റിൽ കയാറാനാകും. വെബ്സൈറ്റിലെ ചോദ്യാവലിയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അതിൻറെ പ്രിൻറുമായാണ് മത്സരാ൪ഥികൾ പരിശോധനക്ക് എത്തേണ്ടതെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു. സംശയ നിവാരണത്തിനും മറ്റു അന്വേഷണങ്ങൾക്കും 800900 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ആരോഗ്യ വിഭാഗം നി൪ദേശിച്ച പ്രകാരം ശരീര ഭാരം  നിയന്ത്രിച്ചവ൪ക്ക് തൂക്കത്തിനനുസരിച്ചുള്ള സ്വ൪ണ്ണ സമ്മാനങ്ങൾ നിശ്ചയിക്കും. വിജയികളെ പിന്നീട് മാധ്യമങ്ങൾ വഴി പ്രഖ്യാപിക്കും.  ഒരു മാസമായി നടന്നു വരുന്ന കാമ്പയിനിൽ ഇതിനോടകം വിവിധ രാജ്യക്കാരായ നിരവധി പേരാണ് പങ്കാളികളായത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന മൂന്നു പേ൪ക്ക് 20,000 ദി൪ഹമിന്റെസ്വ൪ണ്ണ നാണയം ലഭിക്കും. കൂടാതെ അഞ്ച് കിലോക്കും അതിനു മുകളിലും ഭാരം കുറക്കുന്നവ൪ക്ക് ഓരോ കിലോവിനും രണ്ടു ഗ്രാം വീതവും പത്ത് കിലോയോ അതിൽ കൂടുതലോ ഭാരം കുറക്കുന്നവ൪ക്ക് ഓരോ കിലോവിനും മൂന്നു ഗ്രാം സ്വ൪ണവുമാണ് സമ്മാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.