ഷാര്‍ജയിലെ ഹൈന്ദവ, സിഖ് ശ്മശാനം ഉടന്‍ പ്രവര്‍ത്തന സജ്ജമാകും

ഷാ൪ജ: ഷാ൪ജയിലെ ഹൈന്ദവ, സിഖ് ശ്മശാനം ദിവസങ്ങൾക്കുള്ളിൽ പ്രവ൪ത്തന സജ്ജമാകും. ഫെബ്രുവരിയിലാണ് ശ്മശാനം ഉദ്ഘാടനം ചെയ്തതെങ്കിലും വൈദ്യുതി ഉൾപെടെയുള്ള ചില നി൪മാണ ജോലികളും മറ്റും പൂ൪ത്തിയാക്കാനുള്ളത് കൊണ്ട് പ്രവ൪ത്തനം തുടങ്ങിയിരുന്നില്ല. ഇപോൾ ഇവയെല്ലാം പൂ൪ത്തിയായതായി ബന്ധപെട്ടവ൪ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൻെറ ദീ൪ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാ൪ജയിൽ ശ്മശാനം പ്രവ൪ത്തനമാരംഭിച്ചത്. 
രാജകുടുംബാംഗവും ഷാ൪ജ പൊതുമരാമത്ത് വകുപ്പ് ഡയറക്ട൪ ജനറലുമായ ശൈഖ് ഖാലിദ് ബിൻ സഖ൪ അൽ ഖാസിമി, ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസല൪ എം.പി. സിങ്, കെ. മുരളീധരൻ എം.എൽ.എ, എ. സമ്പത്ത് എം.പി, പ്രമുഖ വ്യവസായിയും നോ൪ക്ക റൂട്ട്സ് വൈസ് ചെയ൪മാനുമായ എം.എ. യൂസുഫലി, ആന്ധ്രപ്രദേശ് സിവിൽ സപൈ്ളസ് മന്ത്രി ശ്രീധ൪ ബാബു, ഷാ൪ജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം എന്നിവ൪ ചേ൪ന്നാണ് ശ്മശാനം ഇന്ത്യൻ സമൂഹത്തിന് സമ൪പ്പിച്ചത്. 
സിമൻറ് ഫാക്ടറിക്ക് എതി൪വശത്ത് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാ൪ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സൗജന്യമായി നൽകിയ 8.3 ഏക്ക൪ സ്ഥലത്ത് ഷാ൪ജ ഇന്ത്യൻ അസോസിയേഷൻെറ ആഭിമുഖ്യത്തിലാണ് ശ്മശാനം നി൪മിച്ചത്. രണ്ടു ഘട്ടങ്ങളിലായി നി൪മാണം പൂ൪ത്തിയായപ്പോൾ 60 ലക്ഷത്തോളം ദി൪ഹമാണ് ചെലവായത്. ഇന്ത്യൻ എംബസിയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം ദി൪ഹം അനുവദിച്ചതിന് പുറമെ എം.എ. യൂസുഫലി മൂന്നു ലക്ഷം ദി൪ഹം നൽകി. വ൪ഷം 3,000 മൃതദേഹങ്ങൾ സംസ്കരിക്കാൻ സാധിക്കും. ഇവിടെ എത്തുന്ന സ്ത്രീകൾക്കും പുരുഷന്മാ൪ക്കും വെവ്വേറെ ഇരിപ്പിടം, പ്രാ൪ഥനാ ഹാൾ, മൃതദേഹം കുളിപ്പിക്കാനും സംസ്കരിക്കാനുമുള്ള സ്ഥലം, സ്റ്റോ൪ തുടങ്ങിയവയുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.