വാഹനങ്ങളിലെ അഗ്നിശമന ഉപകരണം: പരിശോധന കര്‍ശനമാക്കുന്നു

കുവൈത്ത് സിറ്റി: ഗതാഗത നിയമ ലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിൻെറ ഭാഗമായി വാഹനങ്ങളിലെ അഗ്നിശമന ഉപകരണം സംബന്ധിച്ച പരിശോധന അധികൃത൪ ക൪ശനമാക്കുന്നു. വാഹനങ്ങളിൽ അഗ്നിശമന ഉപകരണം ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ അതിൻെറ അവസ്ഥയും ഉപയോഗക്ഷമതയും വിലയിരുത്തും. രാജ്യത്തെ ട്രാഫിക് നിയമ പ്രകാരം വാഹനത്തിൽ നി൪ബന്ധമായും ഉപയോഗക്ഷമമായ അഗ്നിശമന ഉപകരണം ഉണ്ടായിരിക്കണം. 
പരിശോധനക്കുവേണ്ടി ട്രാഫിക് വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ ഞായറാഴ്ച മുതൽ കാപിറ്റൽ, ഹവല്ലി, ഫ൪വാനിയ ഗവ൪ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടങ്ങും. അൽ റായ്, ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ ക൪ശനമായ പരിശോധന അരങ്ങേറുമെന്നാണ് സൂചന. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.