ദേശീയ സംവാദത്തിന് സമാധാനപൂര്‍ണമായ തുടക്കം

മനാമ: റമദാന് നി൪ത്തിവെച്ച പ്രക്ഷോഭ രംഗത്തുള്ള പ്രതിപക്ഷ കക്ഷികളുമായുള്ള ദേശീയ സംവാദം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന 24 ാമത് സിറ്റിംഗിൽ എല്ലാ രാഷ്ട്രീയ പാ൪ട്ടികളും പങ്കെടുത്തു.  സംവാദത്തിൻെറ അടിസ്ഥാനങ്ങളും മൂല്യങ്ങളും ഉൾക്കൊള്ളുന്ന 11 പോയൻറുകളിന്മേലുള്ള ച൪ച്ചക്കായി വിവിധ പാ൪ട്ടികളുടെ പ്രതിനിധികളുൾക്കൊള്ളുന്ന ചെറു ഗ്രൂപ്പിനെ ചുമതലപ്പെടുത്തി. 
സംവാദത്തിൽ പങ്കെടുക്കുന്ന വിവിധ ഗ്രൂപ്പുകളുടെ നി൪ദേശങ്ങളും ഇതിലുണ്ട്. സംവാദത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന വിവിധ ഗ്രൂപ്പുകളുമായി പ്രത്യേക സിറ്റിംഗുകൾ നടത്താൻ ആലോചിക്കുന്നതായി സ൪ക്കാരിനെ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് അലി അന്നുഐമി പറഞ്ഞു. 
എല്ലാവരുടെയും അ൪ഥപൂ൪ണമായ പിന്തുണക്കും സംവാദ വിഷയങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനും കൂടിക്കാഴ്ച്ച സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
തെരഞ്ഞെടുക്കപ്പെട്ട ആക്ടീവ് ഗ്രൂപ്പ് അടുത്ത ബുധനാഴ്ച്ച യോഗം ചേരുമെന്ന് സംവാദത്തിൻെറ ഔദ്യാഗിക വക്താവ് ഈസ അബ്ദുറഹ്മാൻ പറഞ്ഞു. അടുത്ത സിറ്റിംഗ് മുതൽ സംവാദ വിഷയങ്ങൾ ച൪ച്ച ചെയ്യാൻ ഒരുക്കമാണെന്ന് പ്രതിപക്ഷ ഗ്രുപ്പായ നാഷനൽ ഡെമോക്രാറ്റിക് സൊസൈറ്റി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 
പ്രാദേശിക സംഭവ വികാസങ്ങൾ ചില൪ സംവാദത്തിലുന്നയിച്ചെങ്കിലും അതിൽ വിശദമായ ച൪ച്ച നടക്കുകയുണ്ടായില്ല. പ്രാദേശിക രാഷ്ട്രീയ സംഭവ വികാസങ്ങൾ സംവാദത്തിൽ ഉയ൪ത്തുന്നതിന് തടസ്സമില്ലെന്ന് ഈസ അബ്ദുറഹ്മാൻ പറഞ്ഞു. സ൪ക്കാ൪ മുന്നോട്ടു വെച്ച വിവിധ പോയൻറുകളിൽ മിക്കവാറും എല്ലാ രാഷ്ട്രീയ പാ൪ട്ടികളും യോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളതെന്ന് നാഷനൽ അൽഫാതിഹ് അലയൻസ് അംഗം അബ്ദുല്ല അൽഹുവൈഹി വ്യക്തമാക്കി. അടുത്ത സിറ്റിങ് സെപ്റ്റംബ൪ നാലിന് നടക്കും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.