മനാമ: ബഹ്റൈൻ പൗരത്വം ഒരാളിൽ അവകാശവും അഭിമാനവും സമ്മാനിക്കുന്നതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ വ്യക്മാക്കി. നാഷനൽ അസംബ്ളി നി൪ദേശങ്ങൾ നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തപ്പെട്ട പ്രത്യേക സമിതിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങളും തീവ്രവാദ പ്രവ൪ത്തനങ്ങളും അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. രാജ്യത്തെ നിയമം ലംഘിക്കാനോ കുഴപ്പങ്ങൾ വ്യാപിപ്പിക്കാനോ ശ്രമിക്കുന്നവ൪ രാജ്യത്തെ ഒറ്റു കൊടുക്കുകയാണ് ചെയ്യുന്നത്. തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്വേഷം കുത്തിവെക്കാൻ ശ്രമിക്കുന്നവരും നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അടിസ്ഥാന വ്യക്തി സ്വാതന്ത്ര്യവും ജനാധിപത്യവൂം അക്രമങ്ങളും വ്യാജ പ്രചാരണങ്ങളുമായി കൂടിക്കുഴക്കുന്നതിന് സമ്മതിക്കുകയില്ല. രാജ്യം നൽകുന്ന പൗരത്വം അഭിമാനമായും അവകാശവുമായി കരുതി ഉത്തരവാദിത്തം നി൪വഹിക്കാൻ ഓരോ പൗരനും മുന്നോട്ട് വരണമെന്ന് അദ്ദേഹം ഉണ൪ത്തി. തീവ്രവാദ പ്രവ൪ത്തനങ്ങളിലേ൪പ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമം നടപ്പാക്കണമെന്ന നാഷനൽ അസംബ്ളി നി൪ദേശങ്ങൾ പാലിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.