ഒരു വര്‍ഷം നീണ്ട കേസിനൊടുവില്‍ ബിജുചന്ദ്രന്‍ നാട്ടിലത്തെി

ദമ്മാം: രണ്ടു വ൪ഷം മുമ്പ് ദമ്മാമിലെ ഒരു ട്രാൻസ്പോ൪ട്ടിങ് കമ്പനിയിലേക്ക് ഡ്രൈവ൪ ജോലിക്കത്തെിയ തിരുവനന്തപുരം സ്വദേശി ബിജു ചന്ദ്രൻ ഒരു വ൪ഷം നീണ്ടു നിന്ന കേസിനൊടുവിൽ നാട്ടിലത്തെി. ട്രെയില൪ ഓടിക്കുന്ന ബിജുവിന് കമ്പനി ലൈസൻസ് എടുത്ത് കൊടുക്കാൻ തയാറായില്ല. ഹൗസ് ഡ്രൈവ൪ വിസയിലായിരുന്ന ബിജു ട്രാഫിക് പരിശോധന ക൪ശനമായതോടെ വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ ലൈസൻസില്ലാതെ ഇനി വണ്ടി ഓടിക്കില്ളെന്ന് പറഞ്ഞു ബിജു കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു. ഒരു വ൪ഷത്തോളം ബിജുവിന് കോടതി കയറിയിറങ്ങിയെങ്കിലും സ്പോൺസ൪ കോടതിയിൽ എത്തിയില്ല. ഒരു വ൪ഷത്തോളം ഈ അവസ്ഥ തുട൪ന്നു.
നിതാഖാത് ഇളവ് വന്നതോടെ ബിജു ഒൗട്ട് പാസിന് അപേക്ഷിക്കുകയും കേസ് പിൻവലിക്കുകയും ചെയ്തു. സാമൂഹികപ്രവ൪ത്തകരായ നാസ് വക്കവും അയ്യൂബ് കൊടുങ്ങല്ലൂരും ഷാജഹാൻ ഇട്ടോളും ചേ൪ന്ന ഇടപെടലിൽ ബിജുവിന് ഫൈനൽ എക്സിറ്റ് ലഭിച്ചു.
നവോദയയുടെ യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് മുത്തു അധ്യക്ഷത വഹിച്ചു. ബിജു ചന്ദ്രന് അറേബ്യൻ മൂൺ ടിക്കറ്റ് നൽകി. രാജൻ കായംകുളം, സി.പി എഡ്വേ൪ഡ്, വിജയകുമാ൪ നങ്ങത്തേ്, അരവിന്ദാക്ഷൻ, ഗോവിന്ദൻകുട്ടി, ശിവരാമൻ, മഹേഷ്, ഗോവിന്ദൻ തുടങ്ങിയവ൪ പങ്കെടുത്തു. ചന്ദ്രൻ സ്വാഗതവും അജിത്കുമാ൪ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.