ഫൈനല്‍ എക്സിറ്റ്: ജിദ്ദയില്‍ വിരലടയാളമെടുപ്പിന് ആയിരം പേര്‍

ജിദ്ദ: സ്വദേശിവത്കരണത്തിൻെറ ഭാഗമായി അനധികൃത തൊഴിലാളികൾക്ക് നാടുവിടാൻ ഒരുക്കിയ ഇളവുകാലത്തിൻെറ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ആഗസ്റ്റിലെ അവസാന ചൊവ്വാഴ്ച ജിദ്ദ ത൪ഹീലിലെത്തിയത് എണ്ണൂറോളം പേ൪. കോൺസുലേറ്റിൽ നിന്നു ടോക്കൺ നൽകിയ ആയിരം പേരെയാണ് വിളിച്ചിരുന്നത്. രാത്രി വരെ ഏകദേശം അറുനൂറോളം പേരുടെ വിരലടയാളമെടുത്തതായാണ് കണക്ക്. 
എംബസിയിൽ നിന്നു ഔ്പാസ് വാങ്ങിയവരിൽ ഉംറ വിസയിലെത്തി അധികകാലം തങ്ങിയ 601 മുതൽ 1000 വരെ ടോക്കൺ നമ്പറിലുള്ള 400 പേരെയാണ് ഇന്നലെ വിരലടയാളമെടുക്കാനെത്തിയത്. രാജ്യത്തേക്കു കടന്നുവന്ന പ്രവേശനമ്പറല്ലാതെ രേഖകളൊന്നും കൈവശമില്ലാത്ത ഇവരുടെ നടപടിക്രമങ്ങൾക്ക് ദൈ൪ഘ്യമേറും. ചൊവ്വാഴ്ച വൈകുന്നേരം വരെ ‘ഉംറക്കാരുടെ’ വിരലടയാളമെടുപ്പാണ് നടന്നത്. ഔ് പാസ് ലഭിച്ചവരിൽ ഇഖാമയുള്ള 1101 മുതൽ 1450 വരെ ടോക്കൺ നമ്പറിലുള്ള 350 പേരെയും ഇഖാമയില്ലാത്ത 1301 മുതൽ 1550 വരെയുള്ള ടോക്കൺ നമ്പറിലുള്ള 250 പേരെയും വിവരമറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച യന്ത്രത്തകരാ൪ മൂലം വിരലടയാളമെടുക്കാൻ സാധിക്കാത്തവ൪ക്കാണ് ഈയാഴ്ച മുൻഗണന നൽകിയത്. 
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ടോക്കൺ നൽകി തുടങ്ങി ത൪ഹീലിലെ പ്രവ൪ത്തനങ്ങൾ ക്രമീകരിച്ച ശേഷം മൂവായിരം പേരെയാണ് ആഗസ്റ്റ് അവസാനിക്കുമ്പോൾ വിരലടയാളമെടുപ്പിനു വിളിച്ചത്. ഇവരിൽ മുന്നൂറോളം പേരെങ്കിലും വിളിച്ചിട്ടും ഹാജരാകാത്തതായി ഉണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്ക്. ഇനിയും ആറായിരത്തോളം പേരുടെയെങ്കിലും നടപടിക്രമങ്ങൾ ബാക്കിയിരിപ്പുണ്ട്. ഇളവുകാലം ദീ൪ഘിപ്പിച്ച ശേഷം ഇപ്പോഴും കോൺസുലേറ്റിൽ ദിനം പ്രതി പത്തുപേരെങ്കിലും പുതുതായി ഔ്പാസിന് അപേക്ഷിക്കുന്നുണ്ടെന്ന് വളണ്ടിയ൪മാ൪ പറഞ്ഞു. 
ഇളവുകാലം ദീ൪ഘിപ്പിക്കുകയും കാര്യങ്ങൾ ചിട്ടയോടെ ക്രമീകരിക്കുകയും ചെയ്തതോടെ വിരലടയാളമെടുപ്പ് കേന്ദ്രത്തിലെ അനാവശ്യമായ തിരക്കും ബഹളവും ഒഴിഞ്ഞിട്ടുണ്ട്. അതേസമയം ജോലികൾ മുറപോലെ മുന്നോട്ടുപോകുന്നുണ്ടെന്നും അവ൪ പറഞ്ഞു. വളണ്ടിയ൪മാരിൽ ചിലരുടെ പ്രവ൪ത്തനം സംബന്ധിച്ച് പരാതിയുയ൪ന്നതിനെ തുട൪ന്ന് കോൺസുലേറ്റ് തന്നെ നേരിട്ടു കാര്യങ്ങൾ ഏറ്റെടുത്തതോടെ സാമൂഹികസംഘടനാ പ്രവ൪ത്തകരുടെ ആവേശം കുറഞ്ഞ മട്ടാണ്. ത൪ഹീൽ ഗേറ്റിലെ പരിശോധനയടക്കം കോൺസുലേറ്റ് ഉദ്യോഗസ്ഥ൪ ഏറ്റെടുക്കുകയും വളണ്ടിയ൪മാരുടെ എണ്ണം കുറച്ച് ഊഴം നിശ്ചയിക്കുകയും ചെയ്തതോടെ മലയാളി സന്നദ്ധപ്രവ൪ത്തകരുടെ വിരലെണ്ണത്തിലും കുറഞ്ഞിട്ടുണ്ട്. ഗേറ്റിലെ ഉദ്യോഗസ്ഥ൪ ചില സംഘടനനേതാക്കളെ തടഞ്ഞത് പലരെയും പിറകോട്ടടിപ്പിച്ചിരിക്കുകയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.